അരുണിന്റെ വിവാഹ സത്കാരം ആഘോഷമാക്കി പ്രിയ വാര്യരുടെ പാട്ട്! വീഡിയോ വൈറല്‍! കാണൂ
മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഈ പാട്ടിലൂടെ ഒറ്റരാത്രികൊണ്ടായിരുന്നു പ്രിയ സെലിബ്രിറ്റിയായി മാറിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ സജീവമല്ലാതിരുന്ന പ്രിയയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത് ഈ പാട്ട് കാരണമായിരുന്നു. പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളിക്കലും ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു അഡാറ് ലവ് സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ പാട്ട് പുറത്തിറക്കിയിരുന്നത്. ഒറ്റ കണ്ണിറുക്കലിലുടെ ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത പ്രിയ ഇന്ത്യയിലെ തന്നെ വലിയ സെലിബ്രിറ്റികളിലൊരാളായാണ് അറിയപ്പെടുന്നത്. പാട്ട് ഇറങ്ങിയതിനു ശേഷം മാധ്യമങ്ങള്‍ പ്രിയയുടെ വിശേഷങ്ങള്‍ അറിയാനായി വലിയ താല്‍പര്യം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം അഡാറ് ലവിലെ സഹതാരമായ അരുണിന്റെ വിവാഹ സത്കാരത്തില്‍ താരമായിരുന്നത് പ്രിയയായിരുന്നു. ചടങ്ങിനെത്തിയവരില്‍ എല്ലാവരും പ്രിയയുടെ വിശേഷങ്ങളറിയാനായിരുന്നു താല്‍പര്യം കാണിച്ചിരുന്നത്. അരുണിന്റെ വിവാഹം അഡാറ് ലവ് ടീം ആഘോഷമാക്കിയിരുന്നു. ഒരുമിച്ച് നിന്ന് സെല്‍ഫിയെടുത്തും സൗഹൃദ സംഭാഷണം നടത്തിയുമൊക്കെയായിരുന്നു സിനിമയുടെ ടീം ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
വിവാഹ സത്കാരത്തിനിടെ ഗായിക കുടിയായ പ്രിയയും സംഘവും ചേര്‍ന്ന പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു അടിപൊളി ഹിന്ദി പാട്ട് പാടിയാണ് അരുണിന്റെ വിവാഹ സത്കാരം പ്രിയയും സംഘവും ചേര്‍ന്ന് ആഘോഷിച്ചത്. തിരുവനന്തപുരത്തെ മണ്ണന്തലയിലുളള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു നടന്റെ വിവാഹ സത്കാരം നടന്നിരുന്നത്. വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുളളൂവെങ്കിലും സത്കാരത്തില്‍ പങ്കെടുക്കാന്‍ അധിക പേരും എത്തിയിരുന്നു.


Click it and Unblock the Notifications