ഞാനൊന്നും പറയുന്നില്ല! എല്ലാം നിനക്ക് അറിയാമല്ലോ! റോഷനോട് പ്രിയാ വാര്യര്‍! കാണാം

By Midhun

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ലോകമെമ്പാടു നിന്നും ആരാധകരെ ലഭിച്ച താരമാണ് പ്രിയാ പ്രകാശ് വാര്യര്‍. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ മാണിക്യ മലരായ പൂവി എന്ന പാട്ടായിരുന്നു പ്രിയയെ ഒറ്റ രാത്രി കൊണ്ട് സെലിബ്രിറ്റിയാക്കി മാറ്റിയിരുന്നത്. പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. പാട്ടിന്റെ രംഗത്ത് ചിത്രത്തിലെ താരങ്ങളെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്നത് പ്രിയയുടെ കണ്ണിറുക്കല്‍ രംഗമായിരുന്നു.

priya warrier-roshan

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ പാട്ടിനു ശേഷം യുടൂബില്‍ തരംഗമായി മാറിയ പാട്ടായിരുന്നു അഡാറ് ലവിലേത്. മാണിക്യ മലര്‍ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിന്റെതായി ഒരു ടീസറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ഗാനരംഗത്തിലും ടീസറിലും പ്രിയയ്‌ക്കൊപ്പം റോഷന്‍ എന്ന നടനും തിളങ്ങിയിരുന്നു. ഗാനരംഗത്തില്‍ ഇരുവരും തമ്മിലുളള രംഗമായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. റോഷന്റെ പുരികം ചുളിക്കലും പ്രിയയുടെ കണ്ണിറുക്കലുമായിരുന്നു സിനിമാ പ്രേമികളുടെയെല്ലാം മനസ് കീഴടക്കിയിരുന്നത്. യുടൂബില്‍ ഇതുവരെ ആറ് കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടുകഴിഞ്ഞിരിക്കുന്നത്. പാട്ടിനു പുറമേ ചിത്രത്തിന്റെ ടീസറിനും വന്‍ സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

പാട്ടും ടീസറും ഹിറ്റായതിനു ശേഷം പല സ്വകാര്യ ചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും മറ്റും റോഷനും പ്രിയയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇരുവരും ചെയ്ത ഡബ്‌സമാഷിനും നൃത്തത്തിനുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത എല്ലാവരും നല്‍കിയിരുന്നു. പ്രിയ ഇന്ന് ട്വിറ്ററില് പോസ്റ്റ് ചെയ്‌തൊരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സഹതാരമായ റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പ്രിയ പോസ്റ്റിട്ടിരിക്കുന്നത്. എന്റെ പ്രിയപ്പെട്ടവന് പിറന്നാളാശംസകള്‍ നേരുന്നു. ഞാന്‍ കൂടുതലായും ഒന്നും പറയേണ്ടതില്ല, കാരണം നിനക്കെല്ലാം അറിയാമല്ലോ. എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെ. ട്വിറ്ററില്‍ റോഷന് ആശംസകള്‍ നേര്‍ന്ന് പ്രിയ കുറിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X