നിറങ്ങളുടെ ഉത്സവം ആഘോഷിച്ച് പ്രിയ പ്രകാശ് വാര്യര്‍! വൈറലായി പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ! കാണൂ

By Prashant V R

പ്രിയ പ്രകാശ് വാര്യര്‍ എന്ന താരത്തിന്റെ വളര്‍ച്ച അതിശയത്തോടെ കണ്ടുനിന്നവരാണ് പ്രേക്ഷകര്‍. അഡാറ് ലവിലെ ഒറ്റ പാട്ടിലൂടെയാണ് നടിയുടെ ജീവിതം തന്നെ മാറിയത്. ഇന്‍സ്റ്റഗ്രാമിലെല്ലാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പ്രിയ മുന്നിലെത്തിയിരുന്നു. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.

അഡാറ് ലവിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രിയ. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചിരുന്നത്. അഡാറ് ലവിനു ശേഷം പുതിയ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് നടിയുളളത്. അതേസമയം നടി കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം
വൈറലായി മാറിയിരുന്നു.

ഹോളി ആഘോഷിച്ച് പ്രിയ

ഹോളി ആഘോഷിച്ച് പ്രിയ

നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്ന നടിയുടെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്. ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് പ്രിയ പങ്കുവെച്ചിരുന്നത്. പുതിയ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേയാണ് നടി ഹോളി ആഘോഷിച്ചത്. അഡാറ് ലവ് പുറത്തിറങ്ങിയ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു പ്രിയ പ്രകാശ് വാര്യര്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇന്‍സ്റ്റഗ്രാം പോസ്റ്റ്

കഴിഞ്ഞ വര്‍ഷം അഡാറ് ലവിന്റെ സെറ്റില്‍ വെച്ചായിരുന്നു പ്രിയ ഹോളി ആഘോഷിച്ചിരുന്നത്. അന്ന് നായകന്‍ റോഷനും സഹതാരങ്ങള്‍ക്കുമൊപ്പവും ആയിരുന്നു പ്രിയയുടെ ആഘോഷം. നടിയുടെ ആഘോഷ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയ ശേഷം നടിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.

വീഡിയോ കാണൂ

ശ്രീദേവി ബംഗ്ലാവ് റിലീസിങ്ങിനൊരുങ്ങുന്നു

ശ്രീദേവി ബംഗ്ലാവ് റിലീസിങ്ങിനൊരുങ്ങുന്നു

അതേസമയം മലയാളിയായ പ്രശാന്ത് മാമ്പുളളി ആയിരുന്നു പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമെല്ലാം തന്നെ നേരത്തെ വൈറലായി മാറിയിരുന്നു. പൂര്‍ണമായും യുകെയില്‍ ചിത്രീകരിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ശ്രീദേവി ബംഗ്ലാവ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഗ്ലാമറസ് വേഷത്തിലും പ്രിയ

ഗ്ലാമറസ് വേഷത്തിലും പ്രിയ

എഴുപത് കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലും പ്രിയ വാര്യര്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലെല്ലാം തന്നെ നടി തിളങ്ങിയിരുന്നു. നായികാ പ്രാധാന്യമുളള ഒരു ചിത്രം തന്നെയായിരിക്കും ശ്രീദേവി ബംഗ്ലാവ് എന്നാണറിയുന്നത്. നേരത്തെ ആദ്യ ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചില വിവാദങ്ങളിലും സിനിമ അകപ്പെട്ടിരുന്നു.

നടി ശ്രീദേവിയുടെ ജീവിതമാണോ

നടി ശ്രീദേവിയുടെ ജീവിതമാണോ

നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നായിരുന്നു എല്ലാവരും തിരക്കിയിരുന്നത്. ഇതിനു പിന്നാലെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതൊരു ത്രില്ലര്‍ ചിത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X