പ്രിയ വീണ്ടും ആഡാറ് സൈറ്റടിച്ചു! ഇത്തവണ വീഴ്ത്തിയത് റോഷനെയല്ല പകരം ഇവരെ...
പുരികം ഉയർത്തി കണ്ണിറുക്കി കാണിക്കുന്ന പ്രിയയെ ആരാധകരാരും മറന്നിട്ടില്ല. എന്നാൽ പ്രിയ ഒരിക്കൽ മാത്രമല്ല സൈറ്റടിച്ചു കാണിച്ച് ജനങ്ങളെ ഒന്നടങ്കം വളച്ചത്.
പ്രിയ പ്രകാശ് വാര്യർ എന്ന തൃശ്ശൂർക്കാരി പെൺകുട്ടി ഇപ്പോൾ ലോകമെമ്പാടും ആരാധകരാണ്. ഒറ്റ സീനുകൊണ്ടാണ് ഈ പെൺകുട്ടി ലോക സിനിമയുടെ ക്രഷ് ആയി മാറിയത്. പല തരത്തിലുള്ള പ്രണയ രംഗങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ പ്രിയയുടെ ഭാവങ്ങൾ സിനിമയുടെ പേരു പോലെ തന്നെ അഡാറു തന്നെയാണ്.

പുരികം ഉയർത്തി കണ്ണിറുക്കി കാണിക്കുന്ന പ്രിയയെ ആരാധകരാരും മറന്നിട്ടില്ല. എന്നാൽ പ്രിയ ഒരിക്കൽ മാത്രമല്ല സൈറ്റടിച്ചു കാണിച്ച് ജനങ്ങളെ ഒന്നടങ്കം വളച്ചത്. ഒരു തവണ കൂടി താരം സൈറ്റടിച്ച് പ്രേക്ഷകരെ വീഴ്ത്തിയിരിക്കുകയാണ്.

ഇത്തവണ സെറ്റടിച്ചത് മൈതനത്തിൽ
ഇത്തവണ പ്രിയ സൈറ്റടിച്ചത് സ്കൂളിൽവെച്ചല്ല. പകരം തേക്കിൻകാട് മൈതാനത്ത് കേരള ലളിതകലാ ആക്കാദമിയുടെ ദ്വിദിന കാർട്ടൂൺ ക്യാമ്പിൽ വെച്ചായിരുന്നു. പ്രിയ അവിടെ അപ്രതീക്ഷിതാമയാണ് എത്തിയത്.

അന്ന് റോഷന് വേണ്ടിയായിരുന്നു
ആദ്യം പ്രിയ സൈറ്റടിച്ചത് റോഷനെ നോക്കിയായിരുന്നെങ്കിൽ ഇപ്പോൾ താരം സൈറ്റടിച്ചത് കാർട്ടൂണിസ്റ്റുകൾക്ക് വേണ്ടിയായിരുന്നു. ഉടൻ തന്നെ മാതൃഭൂമി ചീഫ് സബ് എഡിറ്ററും കാർട്ടൂണിസ്റ്റും കൂടിയായ കെ ഉണ്ണികൃഷ്ണൻ നമ്മുടെ താരത്തെ കാർട്ടൂണിലാക്കി. ഈ ചിത്രം താരത്തിനു സമ്മാനിക്കുകയും ചെയ്തു.

കേസിനെ കാണുന്നത് പോസ്റ്റീവായി
ചിത്രത്തിലെ ഗാനത്തിനെതിരെ ഉയർന്നു വരുന്ന കേസിനെ കുറിച്ചും താരം ഈ അവസരത്തിൽ പ്രതികരിച്ചിരുന്നു. ഹൈദരാബാദിലെ കേസിനെപ്പറ്റി ഒന്നും തനിയ്ക്ക് കൂടുതലായി അറിയില്ല. എന്നാൽ ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ വളരെ പോസ്റ്റീവായി മാത്രമാണ് കാണുന്നത്. അസഹിഷ്ണുതയുടെ പേരിൽ പേടിക്കില്ലെന്നും , സിനിമ ഉപേക്ഷിക്കുകയില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു.

പ്രിയയുടെ ആരാധകർ
മലയാളി താരമായ പ്രിയയ്ക്ക് ഇപ്പോൾ കൈനിറയെ ആരാധകരാണ്. അതു ചില്ലറക്കാരല്ല ഇന്ത്യൻ സിനിമയയുടെ തന്നെ സൂപ്പർസ്റ്റാറുകളാണ് പ്രിയയുടെ സൈറ്റടിയിൽ വീണത്. ബോളിവുഡ് താരം ഋഷി കപൂർ മുതൽ യുവതാരങ്ങൾ വരെ പ്രിയയുടെ ആരാധക ലിസ്റ്റിലുണ്ട്. ഏറെ രസകരം പ്രിയയുടെ ആരാധകരുടെ ലിസ്റ്റ് അങ്ങ് പാകിസ്താനിൽ വരെ നീളുകയാണ്. പാകിസ്താനിൽ ആരാധകരുള്ള ഒരു മലയാളി നടി ഒരു പക്ഷെ പ്രിയ ആയിരിക്കും.

ഒറ്റ സീൻ വൈറലായി
ഒറ്റ സീനുകൊണ്ട മികച്ച സ്വീകാര്യത ലഭിച്ച ഒരു താരം മലയാളത്തിൽ കാണാൻ അല്പം ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഒറ്റ സീനുകൊണ്ട് കൊണ്ടും ലോക സിനിമ തന്നെ കീഴടക്കി ഒരു താരം മലയാളി താരം ഇല്ല. അത്രയേറെ അഭിനന്ദന പ്രവാഹമാണ് പ്രിയയ്ക്ക് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഏറെരസകരം പ്രിയ മലയാളി നടിമാർക്കല്ല പാരയാകുക പകരം ബോളിനുഡിലെ താരങ്ങൾക്കാകും. അത്രയ്ക്ക് അഭിനന്ദനമാണ് ബോളിനുഡിൽ നിന്ന് ഈ താരത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications