നവ്യാ നായര്‍ക്കൊപ്പം സെറ്റില്‍ പ്രിയാ പ്രകാശ് വാര്യര്‍! ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടി

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ഏട്ട് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും മോളിവുഡിലേക്ക് എത്തുന്നത്. നവ്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നായിരുന്നു ഒരുത്തീയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

navya nair-priya prakash varrier

സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ഷൂട്ടിംഗിനിടെ അഡാറ് ലവിലൂടെ ശ്രദ്ധേയയായ പ്രിയാ പ്രകാശ് വാര്യര്‍ ചിത്രത്തിന്റെ സെറ്റിലെത്തിയിരുന്നു. നവ്യ തന്നെയാണ് പ്രിയക്കൊപ്പമുളള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഡാറ് ലവിന് ശേഷം ബോളിവുഡിലും കന്നഡത്തിലും അഭിനയിച്ച താരമാണ് പ്രിയ.

വികെ പ്രകാശാണ് നവ്യയുടെ ഒരുത്തീ സംവിധാനം ചെയ്യുന്നത്. ശക്തമാര്‍ന്നൊരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി അവതരിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെതെന്ന് നവ്യ നായര്‍ തുറന്നുപറഞ്ഞിരുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. താലിമാല പൊട്ടിച്ചോടുന്ന കളളന് പിന്നാലെ ഓടുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.

 navya-priya

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X