»   »  പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

പ്രിയയുടെ സൈറ്റടിയിൽ അനിരുദ്ധും വീണു!! അടുത്തത് തമിഴിലേയ്ക്കോ... വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറിമറിഞ്ഞ ഒരു യുവ താരമാണ് പ്രിയ പ്രകാശ് വാര്യർ. പ്രിയയുടെ കണ്ണിറുക്കൽ കേരളവും കഴിഞ്ഞ് ഇന്ത്യയുടെ അതിർവരമ്പുകൾക്ക് മേലെ സഞ്ചരിച്ചിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് പ്രിയയെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. ഒരു പക്ഷെ മലയാളത്തിലെ യുവനടിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും ഇത്.

priya prakash

നിന്റെ ചിരിയിൽ കാണാം പ്രണയം, കണ്ണുകളിൽ കാണാം വിരഹം, ഏകാകിയായ ചാരുലത, വീഡിയോ കാണാം


പ്രിയയുടെ സൈറ്റടിയിൽ തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ വരെ വീണിരുന്നു. ഇപ്പോഴിത പ്രിയയുടെ സൈറ്റടിയിൽ  തമിഴ് യുവ സംവിധായകൻ അനിരുദ്ധും വീണിരിക്കുകയാണ്. ഒരു തമിഴ് ചാനൽ നടത്തിയ റിയാലിറ്റി ഷോയിലാണ് പ്രിയയ്ക്ക് മുമ്പിൽ  അനിരുദ്ധ് മുട്ട് മടക്കിയത്. റിയാലിറ്റി ഷോയുടെ ഫൈനൽ വേദിയിൽ പ്രിയയും റോഷനും അതിഥികളായി എത്തിയിരുന്നു. അവതാരകയുടെ അഭ്യർഥന പ്രകാരമാണ് പ്രിയ വീണ്ടും കണ്ണിറുക്കിയത്. സൈറ്റടി മാത്രമല്ല ടീസറിലെ കിസ്സിങ് ഷൂട്ടും പ്രിയ വേദിയിൽ അവതരിപ്പിച്ചിരുന്നു.


നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!


പ്രിയയുടെ പ്രകടനത്തെ ഷോയിൽ പങ്കെടുത്ത അനിരുദ്ധ്, ആൻഡ്രിയ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും പ്രേക്ഷകരും കൈയടികളോടെയാണ് സ്വീകരിച്ചത്. കൂടാതെ വേദിയിൽ വിജയ് സാമന്ത തകർത്ത് അഭിനയിച്ച തെരിയിലെ ഗാനവും പ്രിയ  ആലപിച്ചിരുന്നു.


വീഡിയോ കാണാം


English summary
priya praksh warrier and anirudh vedio

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X