ഇപ്പോള്‍ ട്രോളുന്നവര്‍ എന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും! പ്രിയാ വാര്യര്‍
അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായ നായികമാരില്‍ ഒരാളാണ് പ്രിയാ പ്രകാശ് വാര്യര്‍. മാണിക്യ മലരായ പൂവി ഗാനരംഗത്തിലൂടെ യാണ് ഒറ്റരാത്രി കൊണ്ട് നടി വലിയ സെലിബ്രിറ്റിയായി മാറിയത്. പ്രിയയുടെ കണ്ണിറുക്കലും പുരികം ചുളികലും ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. അഡാറ് ലവിന് പിന്നാലെയാണ് നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചത്. ശ്രീദേവ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.
സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് പ്രിയ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് നടി എത്താറുളളത്. അടുത്തിടെ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ എത്തിയതിന് ശേഷമുളള ജീവിതത്തെക്കുറിച്ച് നടി മനസുതുറന്നിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയാ വാര്യര്‍ മനസുതുറന്നത്. അഡാറ് ലവ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോളാക്രമണം നേരിടേണ്ടി വന്ന താരമാണ് പ്രിയ.

നടിയുടെ കണ്ണിറുക്കലിനെയും പുരികം ചുളിക്കലിനെയും പരിഹസിച്ചുകൊണ്ടായിരുന്നു മിക്ക ട്രോളുകളും വന്നത്. അഭിമുഖത്തില്‍ ട്രോളുന്നവര്‍ എല്ലം ഒരുനാള്‍ മാറ്റി പറയുമെന്ന് പറയുകയാണ് നടി. തുടക്കത്തില്‍ സത്യമായും നല്ല വിഷമം ഉണ്ടായിരുന്നു. ഇത്തരം ട്രോളുകളും മറ്റും മാനസികമായി തളര്‍ത്തിയിട്ടുണ്ട്. ഞാനെന്ത് ചെയ്തിട്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത് എന്ന് അറിയാത്തതിന്റെ ഒരു പകപ്പായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായി.

എല്ലാം താല്‍ക്കാലികമാണ്. ഇപ്പോള്‍ ഈ പറയുന്നവര്‍ തന്നെ നാളെ എന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. അതുകൊണ്ട് ഈ നെഗറ്റീവുകള്‍ മാറ്റിനിര്‍ത്തി ഇതിന്റെ പോസിറ്റീവ് മാത്രമാണ് ഞാന്‍ കാണാന്‍ ശ്രമിക്കുന്നത്. എന്റെ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അവര്‍ ഇത് മാറ്റിപ്പറയും എന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാന്‍. പ്രിയ പറയുന്നു. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല് പിന്നെ അതിലൊരു രസവും ഇല്ലല്ലോ. ചില കമന്റുകളെല്ലാം ഞാന്‍ ചിരിച്ച് തള്ളും, ചിലത് ഞാനെന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അതും പറഞ്ഞ് ചിരിക്കും.

തിരിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. രണ്ട് കയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂ. ഞാന്‍ അത്തരം കമന്റുകളോട് പ്രതികരിക്കാന്‍ പോവാറില്ല. അഭിമുഖത്തില്‍ വീട്ടുകാര്‍ നല്‍കാറുളള പിന്തുണയെക്കുറിച്ചും നടി പറയുന്നു. ഞാനെപ്പോള്‍ തളര്‍ന്ന് പോയാലും അവരെനിക്ക് കരുത്ത് പകര്‍ന്ന് കൂടെ നിന്നിട്ടെയുളളൂ. സിനിമാ താരമായതോടെ സൗഹൃദങ്ങളൂടെ കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും നടി പറയുന്നു. മുന്‍പ് എങ്ങനെ ആയിരുന്നുവോ അത് പോലെ തന്നെയാണ് ഇന്നും. അവര്‍ എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്.

പക്ഷേ പ്രൈവസി നഷ്മായി എന്ന സങ്കടമുണ്ട്. കാരണം എപ്പോള്‍ ഫ്രീം ടൈം കിട്ടിയാലും സുഹൃത്തുക്കളുടെ കൂടെ സിനിമയ്ക്കും മറ്റും പോവാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. പക്ഷേ അതിന് ഇപ്പോള്‍ അവസരം ലഭിക്കുന്നില്ല. എന്റെ കൂടെ വരാന്‍ സുഹൃത്തുക്കള്‍ക്കാണ് ഇപ്പോള്‍ ബുദ്ധിമുട്ട്. ആളുകള്‍ കൂടുന്നതും സെല്‍ഫിയും മറ്റും എടുക്കുന്നതും എല്ലാം പലപ്പാഴും അവരെ അലസോരപ്പെടുത്താറുണ്ട്.

ആദ്യ സിനിമയില്‍ നിന്ന് ലഭിച്ച എറ്റവും നല്ല കാര്യം റോഷന്‍ തന്നെയാണെന്നും നടി പറയുന്നു. അതില്‍ ഒരു സംശയവുമില്ല. എന്ത് സാഹചര്യമാണെങ്കിലും മാറ്റമില്ലാതെ എന്റെ കൂടെ തന്നെ നിന്ന ആളാണ്. ആ സൗഹൃദമുളളത് കൊണ്ട് തന്നെ ഞങ്ങള്‍ ഒന്നിച്ച് ഓണ്‍സ്‌ക്രീന്‍ വരുമ്പോള്‍ അത് മികച്ചതാകും എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.

അത്രയ്ക്കും സ്‌ട്രോങ്ങ് ആണ് ഞങ്ങളുടെ ബോണ്ട്. എന്റെ കാര്യത്തില്‍ എനിക്ക് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ സ്‌നേഹവും പിന്തുണയും ലഭിക്കുന്നത് പുറത്തുനിന്നാണ്. ബോംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെയുളളവര്‍ കാണിക്കുന്നസ്‌നേഹം, സ്വീകാര്യത അത് സപെഷ്യലാണ്. പ്രിയ പറഞ്ഞു.


Click it and Unblock the Notifications