ഒമര്‍ ലുലു ചിത്രത്തില്‍ വീണ്ടും അഭിനയിക്കുമോ! പ്രിയ വാര്യര്‍ പറഞ്ഞ മറുപടി വൈറല്‍! കാണൂ

By Midhun Raj

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. മാണിക്യ മലരായി പൂവി ഗാനം പുറത്തിറങ്ങിയതുമുതലാണ് ചിത്രം കാണുവാനുളള എല്ലാവരുടെയും ആകാംക്ഷ കൂടിയത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നാലു ഭാഷകളില്‍ ഒരേ സമയമാണ് സിനിമ വരുന്നത്. ചിത്രത്തിലെ പ്രിയാ വാര്യരുടെ പ്രകടനം കാണാനും എല്ലാവരും കാത്തിരിപ്പിലാണ്. അഡാറ് ലവിലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രി കൊണ്ടായിരുന്നു പ്രിയ വലിയ സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്. അഡാറ് ലവ് പുറത്തിറങ്ങുന്നതിനുമുന്‍പായി പ്രിയ രണ്ടു സിനിമകള്‍ വേറെയും ചെയ്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും അഭിനയിക്കുമോ എന്നമ ചോദ്യത്തിന് പ്രിയ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

അഡാറ് ലവ്

അഡാറ് ലവ്

ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷമാണ് ഒമര്‍ലുലു അഡാറ് ലവുമായി എത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങള്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ഉളളതായിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പ്രണയമാണ് സിനിമയുടെ പ്രമേയം. അഡാറ് ലവിന്റെ പാട്ടുകളും പോസ്റ്ററുകളും പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഒരു റൊമാന്റിക്ക് കോമഡി സിനിമയുമായിട്ടാണ് ഒമര്‍ ലുലു ഇത്തവണ എത്തുന്നതെന്നാണ് അറിയുന്നത്. പ്രിയാ വാര്യരും റോഷനുമാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രിയയും റോഷനും

പ്രിയയും റോഷനും

മാണിക്യ മലരായ പൂവീ ഗാനരംഗത്തിലൂടെ ശ്രദ്ധേയരായ രണ്ടു താരങ്ങളായിരുന്നു പ്രിയാ വാര്യരും റോഷന്‍ അബ്ദുള്‍ വഹാബും. ഇരുവരും ഒന്നിച്ച പാട്ടിലെ രംഗമായിരുന്നു ഇന്റര്‍നെറ്റില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നത്. ഒറ്റ രാത്രി കൊണ്ട് പ്രിയ വലിയ സെലിബ്രിറ്റി ആയി മാറിയപ്പോള്‍ ഒപ്പം റോഷനും താരമായി മാറി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെ നാള്‍ മുന്‍പ് ആരംഭിച്ചെങ്കിലും അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. പ്രിയാ വാര്യറിനും റോഷനും പ്രാധാന്യം നല്‍കി തിരക്കഥയില്‍ ചില മാറ്റം വരുത്തിയായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

റിലീസ്

റിലീസ്

ഫെബ്രുവരി 14ന് നാല് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ ലവേഴ്‌സ് ഡേയും കന്നഡത്തില്‍ കിറിക്ക് ലവ് സ്‌റ്റോറി എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രിയ പറഞ്ഞത്

പ്രിയ പറഞ്ഞത്

അതേസമയം അഡാറ് ലവിന്റെ റിലീസിനോടനുബന്ധിച്ച് പ്രിയാ വാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് വിളിച്ചാല്‍ അഭിനയിക്കുമോ എന്നായിരുന്നു പ്രിയയോട് ഒരാള്‍ ചോദിച്ചത്. ഇല്ല എന്നു ഉത്തരം പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രിയയുടെ മറുപടി വന്നത്. നല്ല ഒരു പ്രമേയവുമായിട്ടാണ് സമീപിക്കുന്നതെങ്കില്‍ അദ്ദേഹം ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ വിരോധം ഒന്നുമില്ല എന്ന് പ്രിയ പറഞ്ഞു.

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍

സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍

അതേസമയം റിലീസിങ്ങിനൊരുങ്ങുന്ന അഡാറ് ലവിന്റേ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നത്. ചിത്രത്തിന്റെ തെലുങ്ക് ലോഞ്ച് ചടങ്ങില്‍ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചില്‍ നിന്നുളള താരത്തിന്റെയും പ്രിയയുടെയും വീഡിയോ വൈറാലാകുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X