വിവാഹ മോചനത്തിന് ശേഷം ഗ്രാനൈറ്റ് ബിസിനസിലേക്ക് പ്രവേശിച്ച് അഭിനേത്രി! മക്കളാണ് ശക്തിയെന്ന് താരം
ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയാരാമന്‍. മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ടെലിവിഷന്‍ പരമ്പരകളിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് താരം അഭിനയരംഗത്തു നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു. ആറാം തമ്പുരാന്‍, കാശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയാരാമന്‍ നടനും നിര്‍മ്മാതാവുമായ രഞ്ജിത്തിനെയാണ് വിവാഹം ചെയ്തത്.
രണ്ട് മക്കളുള്ള ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ മോചനം നേടിയത്. മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് പ്രിയാരാമന്‍ വ്യക്തമാക്കിയിരുന്നു. മക്കളോടൊപ്പം സുഗമമായി ജീവിക്കുന്നതിന് വേണ്ടിയാണ് ബിസിനസ്സിലേക്ക് പ്രവേശിച്ചത്. പുരുഷാധിപത്യം നില നിന്നിരുന്ന ഗ്രാനൈറ്റ് വ്യാപാരത്തിലേക്കാണ് താന്‍ കടന്നുചെന്നതെന്ന് താരം പറയുന്നു. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വെല്ലുവിളികളെ വിജയകരമായി തരണം ചെയ്താണ് താന്‍ മുന്നേറിയതെന്ന് താരം പറയുന്നു. ശക്തമായി നോ പറയാന്‍ പഠിച്ചത് ബിസിനസ്സ് ചെയ്ത് തുടങ്ങിയതിന് ശേഷമാണെന്ന് താരം പറയുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ വലുതായതിനാല്‍ അഭിനയിത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











