പ്രിയ വാര്യരെ കെട്ടിപ്പിടിച്ച് റോഷന്‍! പഴയ പ്രണയം പൊടിതട്ടിയെടുത്തോയെന്ന് ആരാധകര്‍! ചിത്രം വൈറല്‍!
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന കണ്ണിറുക്കി സുന്ദരി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് റിലീസിന് മുന്‍പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനം പുറത്തുവന്നതിന് പിന്നാലെയായാണ് പ്രിയയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സിനിമയൊരുക്കാനായി തീരുമാനിച്ചതും. സിനിമയുടെ തിരക്കഥ പൊളിച്ചെഴുതിയായിരുന്നു പിന്നീട് ചിത്രമെത്തിയത്. റിലീസിന് മുന്‍പ് തന്നെ അണിയറയിലെ പല സംഭവങ്ങളും വിവാദമായി മാറിയിരുന്നു.
ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കാനെത്തിയ പ്രിയയെ ഗാനരംഗത്ത് അവതരിപ്പിക്കാനായി തീരുമാനിക്കുകയായിരുന്നു സംവിധായകന്‍. അതാവട്ടെ, പ്രിയയുടെ ജീവിതത്തിലെ തന്നെ ടേണിങ് പോയന്റായി മാറുകയായിരുന്നു. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു അഡാര്‍ ലവിന് ലഭിച്ചത്. കടുത്ത വിമര്‍ശനങ്ങളും ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രവുമായാണ് ഇനി പ്രിയ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ വാര്യരുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.

ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ താരമായി മാറിയിരുന്നു പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി ഗാനത്തിലെ സുന്ദരിക്ക് പിറകെയായിരുന്നു എല്ലാവരും. ദേശീയ മാധ്യമങ്ങളില്‍ വരെ താരത്തെക്കുറിച്ചുള്ള വാര്‍ത്തകളും വന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ താരമായി മാറുകയായിരുന്നു ഈ സുന്ദരി. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. അഡാര്‍ ലവിലെ നായകനായ റോഷനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമായാണ് പ്രിയ ഇപ്പോള്‍ എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. പോസിറ്റീവായുള്ള കമന്റുകള്‍ മാത്രമല്ല നെഗറ്റീവായുള്ള പ്രതികരണങ്ങളും ചിത്രത്തിന് കീഴിലുണ്ട്. ക്യൂട്ട് ജോഡിയാണെന്ന തരത്തിലാണ് ഒരുവിഭാഗം പറയുന്നത്. മറുവിഭാഗമാവട്ടെ ആകെ നിരാശരാണ്. ഇത് വേണ്ടായിരുന്നുവെന്നാണ് അവരുടെ കമന്റുകള്‍. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ പ്രിയയ്ക്ക് പിന്തുണ അറിയിച്ച താരം കൂടിയാണ് റോഷന്‍.

നിനക്ക് സ്വര്‍ഗത്തില്‍ പോവേണ്ടയെന്ന തരത്തിലുള്ള കമന്റുകളാണ് റോഷനോട് ചോദിച്ചിട്ടുള്ളത്. അഡാര്‍ ലവില്‍ ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസിന് മുന്‍പ് വിവിധ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമായെത്തിയപ്പോള്‍ റോഷന് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രിയയും റോഷനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. ഗാനം വൈറലായതും ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. വളരെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ഗോസിപ്പുകളാണ് അതെന്നുമായിരുന്നു നേരത്തെ റോഷന്‍ പ്രതികരിച്ചത്. സുഹൃത്തുക്കള്‍ വരെ തന്നോട് പ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും റോഷന്‍ പറഞ്ഞിരുന്നു.

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയിതാക്കളായി മാറിയോ എന്നുള്ള ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പുതിയ ഫോട്ടോ എത്തിയപ്പോള്‍ വീണ്ടും പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്. വിവാദങ്ങള്‍ ചിത്രത്തെ വിടാതെ പിന്തുടരുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകര്‍ പ്രിയയ്‌ക്കെതിരെ തിരിഞ്ഞ സംഭവവും ഉണ്ടായിരുന്നു. ശക്തമായ പിന്തുണയായിരുന്നു റോഷന്‍ പ്രിയയ്ക്ക് നല്‍കിയത്.

മലയാളത്തില്‍ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി ബോളിവുഡില്‍ പ്രവേശിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രവുമായാണ് താരമെത്തുന്നത്. പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. ശ്രീദേവിയുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു.


Click it and Unblock the Notifications











