അല്ലു അര്‍ജുനെയും ഉമ്മ കൊടുത്ത് വീഴ്ത്തി പ്രിയ പ്രകാശ് വാര്യര്‍! ഗണ്‍ കിസ് എന്ന് പറഞ്ഞാല്‍ ഇതാണ്!!

ഒരു കണ്ണീറുക്കല്‍ കാരണം ലോകം മുഴുവന്‍ അറിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയായിരുന്നു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. പ്രിയ അഭിനയിച്ച ആദ്യ സിനിമ റിലീസിനെത്തിയിട്ടില്ലെങ്കിലും അതിനുള്ളില്‍ കൈനിറയെ അവസരങ്ങളുമായി തിരക്കോട് തിരക്കിലാണ് പ്രിയയിപ്പോള്‍.

മലയാളത്തിനൊപ്പം തെലുങ്കിലും തമിഴിലും ഒരു അഡാറ് ലവ് റിലീസിനെത്തും. കഴിഞ്ഞ ദിവസം തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടത്തിയിരുന്നു. സിനിമയിലെ താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനായിരുന്നു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ചടങ്ങില്‍ തന്റെ വിഖ്യാതമായ ഒറ്റ കണ്ണിറുക്കിയുള്ള ഗണ്‍ ഷോട്ടിലൂടെ അല്ലു അര്‍ജനെയും വീഴ്ത്തിയിരിക്കുകയാണ് പ്രിയയിപ്പോള്‍.

 ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

റിലീസിന് മുന്‍പ് മലയാളത്തില്‍ നിന്നും ആഗോളതലത്തില്‍ വരെ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയ സിനിമയാണ് ഒരു അഡാറ് ലവ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കവേ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാണിക്യ മലരായ പൂവി എന്ന പാട്ട് പുറത്ത് വരുന്നതും പ്രിയ പ്രകാശ് വാര്യര്‍ എന്ന നടി പിറക്കുന്നതും. പാട്ടിലെ പ്രിയയുടെ കണ്ണിറുക്കലായിരുന്നു ശ്രദ്ധേയം. പിന്നാലെ വന്ന ടീസറില്‍ ഒരു ഗണ്‍ കിസും പ്രിയ നടത്തിയിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.

 പ്രിയയുടെ ഗണ്‍ കിസ്

പ്രിയയുടെ ഗണ്‍ കിസ്

ആഗോള ശ്രദ്ധ പിടിച്ച് പറ്റിയ സിനിമയുടെ തെലുങ്ക് പതിപ്പ് ലവ്വേഴ്‌സ് ഡേ എന്ന പേരിലാണ് റിലീസിനെത്തുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ ഹൈദരാബാദില്‍ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങില്‍ അല്ലു അര്‍ജുനായിരുന്നു മുഖ്യാതിഥിയായി എത്തിയിരുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചെയ്തതും അല്ലുവായിരുന്നു. മുന്‍നിരയില്‍ അല്ലുവിനൊപ്പമിരുന്ന പ്രിയയെ കൊണ്ട് പ്രശസ്തമായ ഗണ്‍ കിസ് അടിപ്പിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

 അതീവ സുന്ദരിയായി പ്രിയ

അതീവ സുന്ദരിയായി പ്രിയ

ചടങ്ങില്‍ ഇളംനീല നിറത്തില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചായിരുന്നു പ്രിയ എത്തിയിരുന്നത്. പ്രിയയ്‌ക്കൊപ്പം വേദിയില്‍ റോഷന്‍ അബ്ദുള്ളുമുണ്ടായിരുന്നു. പ്രിയയ്‌ക്കൊപ്പം മാണിക്യ മലരായ പൂവി എന്ന പാട്ടില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് റോഷന്‍. ഇരുവരും പിന്നീട് സോഷ്യല്‍ മീഡിയ വഴി ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഡാറ് ലവ് റിലീസിനെത്തുന്നു..

അഡാറ് ലവ് റിലീസിനെത്തുന്നു..

പാട്ട് ഹിറ്റായി ഒരു വര്‍ഷമായിട്ടും സിനിമ റിലീസ് ചെയ്തിരുന്നില്ല. ഏറെ നാളുകളായി ആരാധകരും കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലാണ് ഒരു അഡാറ് ലവ് റിലീസിനെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം അതേ ദിവസം തന്നെ സിനിമയുടെ റിലീസ് ഉണ്ടാവും. പ്രിയ പ്രകാശ് വാര്യരുടെ കരിയറിന്റെ ടേണിംഗ് പോയിന്റായിരിക്കുന്ന സിനിമ റിലീസിനെത്തി കഴിയുന്നതോടെ മലയാളത്തിന് പുതിയൊരു നായികയെ കൂടി കിട്ടിയെന്ന് ഉറപ്പിക്കാം.
ശ്രീദേവി ബംഗ്ലാവ്

  ബോളിവുഡ് അരങ്ങേറ്റം

ബോളിവുഡ് അരങ്ങേറ്റം

അഡാറ് ലവ് റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയിരിക്കുകയാണ് പ്രിയ. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയ ആദ്യമായി ഹിന്ദിയില്‍ അഭിനയിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ള സംവിധാനം ചെയ്യുന്ന സിനിമ 70 ഓളം കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഒരു അഡാറ് ലവിന് ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ത്താണ് ശ്രീദേവി ബംഗ്ലാവിന്റെ ഛായാഗ്രഹണം.

 വിവാദമാക്കി ടീസര്‍

വിവാദമാക്കി ടീസര്‍

ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറിലൂടെയാണ് പ്രിയ ബോളിവുഡില്‍ അഭിനയിക്കുന്ന കാര്യം പുറംലോകം അറിയുന്നത്. പൂര്‍ണമായും ഇംഗ്ലണ്ടില്‍ നിന്നും ഷൂട്ടിംഗ് നടത്തിയ സിനിമ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ കഥയുമായെത്തുന്ന സിനിമയാണോ എന്ന സംശയം വന്നതോടെയായിരുന്നു ശ്രീദേവി ബംഗ്ലാവിനെതിരെ പരാതിയുമായി നടിയുടെ കുടുംബമെത്തിയത്. ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. ശ്രീദേവി ബംഗ്ലാവിന്റെ പുറത്ത് വന്ന ടീസര്‍ മിനുറ്റുകള്‍ക്കുള്ളില്‍ തരംഗമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X