For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  20 വയസ്സുളള ഒരു പെൺകുട്ടിയാണ്!!അതിനെ നശിപ്പിക്കരുത്... പ്രിയയ്ക്ക് ആശ്ചര്യപ്പെടുത്തുന്ന പിന്തുണ

  |

  മറ്റ് മലയാള പുതുമുഖ നടിമാർക്ക് ആർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ് പ്രിയാ വാര്യരെ തേടിയെത്തിയത്. ദിനം പ്രതി നിരവധി പുതുമുഖങ്ങളാണ് മലയാളം സിനിമ ലോകത്ത് എത്തുന്നത്. ഇവർക്കിടയിൽ പിടിച്ചു നിൽക്കുക എന്നത് വളറെ ബുദ്ധിമുട്ടാണ്. മികച്ച പ്രകടനം കാഴ്ചവെച്ചാലും ചില താരങ്ങൾ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നുണ്ട്.

  priya varrier

  ജൂണിൽ ജോജു!! ഫൈനൽസിൽ..... രജിഷയുടെ സിനിമയിലെ അച്ഛന്മാർ കിടു!! ഈ കോമ്പോ പൊളിക്കും...

  എന്നാൽ പ്രിയവാര്യരെ സംബന്ധിച്ച് തുടക്കത്തിൽ തന്നെ ഒരു ഗോൾഡൻ അവസരമാണ് തേടിയെത്തിയത്. ഒമർ ലുലു ചിത്രമായ അഡാർ ലവിലെ പാട്ട് പ്രിയയുടെ തലവര മാറ്റി മറിയ്ക്കുകയായിരുന്നു. മാണിക്യമലരായ പൂവിയിൽ സെക്കറ്റുകൾ മാത്രം ദൈർഘ്യമുളള സൈറ്റടി പ്രിയയെ ആഗേള ക്രഷാക്കിമാറ്റുകയായിരുന്നു. ഇതിനു ശേഷം താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു. പിന്നീട് ആഗോളതലത്തിൽ തന്നെ ക്രഷായി മാറിയ പ്രിയാവാര്യരെ തേടിയെത്തിയത് വിമർശന ശരങ്ങളും അടപടലം ട്രോളുകളുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നിരിക്കുകയാണ്. പ്രിയയുടെ രണ്ടാമത്തെ ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് പ്രദർശനത്തിനായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ്.

  ഡമ്മി ഉണ്ട കൊടുത്തത് എട്ടിന്റെ പണി!! ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിമാനത്താവളത്തിൽ കുടുങ്ങി

    ഫുൾ ഡിസ് ലൈക്ക്

  ഫുൾ ഡിസ് ലൈക്ക്

  അഡാറ് പിന്നീട് പുറത്തിറങ്ങിയ എല്ലാ ഗാനത്തിനും ഡിസ് ലൈക്കിന്റേയും ട്രോളിന്റേയും പെരുമഴയായിരുന്നു. ഇതു കൂടാതെ പ്രിയ അഭിനയിച്ച പരസ്യങ്ങൾക്കും ഇതേ അവസ്ഥ തന്നെയായിരുന്നു.വാനോളം പുകളഴ്ത്തിയ പ്രേക്ഷകർ തന്നെയാണ് ഇപ്പോൾ പ്രിയയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എനവ്നാൽ മലയാളത്തിൽ നിന്ന് വിമർശന ശരമാണെങ്കിൽ അന്യഭാഷ ചലച്ചിത്ര പ്രേമികൾ താരത്തെ ഇരു കൈകളഉം നീട്ടിയാണ് സ്വീകരിച്ചത്. ഒരു വിഭാഗം മലയാളി പ്രേക്ഷകർ വിമർശിച്ചപ്പോൾ ഇവർ താരത്തെ ചേർത്ത് നിർത്തുകയാണ് ചെയ്തത്.

  ശ്രീദേവി ബംഗ്ലാവ്

  ശ്രീദേവി ബംഗ്ലാവ്

  പ്രിയയെ നായികയാക്കി മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ഈ ചിത്രത്തിനും അഡാർ ലവിന്റെ അവസ്ഥ തന്നെയായിരുന്നു. പുറത്തു വന്ന ടീസറിന് ഡിസ്ലൈക്കിന്റേയും ട്രോളിന്റേയും പെരുമഴയായിരുന്നു. പുതുമുഖ താരം എന്നൊരു പരിഗണന പോലും നൽകാതെയായിരുന്നു താരത്തിനെതിരെ വിമർശനം ഉയർത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ട്രന്റ് ഉണ്ടായിരിക്കുകയാണ്. പ്രിയയ്ക്കും അവളുടെ പുതിയ ചിത്രത്തിനു മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

   ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ

  ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ

  കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തു വന്നിരുന്നു. എന്നാൽ ആദ്യം ഡിസ്ലൈക്ക് മഹാമഹമാണെങ്കിൽ രണ്ടാമത്തേതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രിയയെ വിമശിക്കുന്നവർക്കെതിരെ രൂക്ഷ മറുപടിയാണ് സോഷ്യൽ മീഡിയയിൽ പ്രചരക്കുന്നത്. ആ കുട്ടിയെ വിമർശിക്കുന്നത് നിർത്തു. വെറു 20 വയസ് മാത്രമുളള ഒരു പെൺകുട്ടി മാത്രമാണ് അത്. തുടക്കത്തിൽ തന്നെ ബോളിവുഡിൽ ബോൾഡൻ കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നുള്ളത് വലിയ കാര്യം തന്നെയാണ്. എന്നുളള തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

   ടാർജറ്റ് ചെയ്ത് നശിപ്പിക്കരുത്

  ടാർജറ്റ് ചെയ്ത് നശിപ്പിക്കരുത്

  തുടക്കക്കാരി എന്ന നിലയിൽ മികച്ച പ്രകടനം തന്നെയാണ് പ്രിയ കാഴ്ചവെയ്ക്കുന്നത്. എന്നാൽ അതിനെ ടാർജറ്റ് ചെയ്ത നശിപ്പിക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ബോളിവുഡിൽ നിന്നു പ്രിയയ്ക്ക് നല്ല സ്വീകാര്യതായാണ് ലഭിക്കുന്നത്. സംവിധായകൻ ഒമർ ലുലുവും സഹതാരം നൂറിൻ ഷെരിഫും പ്രിയയെ കുറിച്ച് തൃപ്തകരമായ മറുപടികളല്ല അഭിമുഖങ്ങളിൽ കൂടെ പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രിയ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവർക്ക് നേരെ ഒരു കടന്നാക്രമണവും ഇതുവരെ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

  English summary
  priya varrier sridevi bungalow support social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X