പ്രിയങ്കാ ചോപ്രയെയും സല്‍മാനെയും മറികടന്ന് പ്രിയാ വാര്യര്‍! ഗൂഗിളില്‍ മുന്നിലായി അഡാറ് ലവ് നായിക
ഒരു അഡാറ് ലവിലൂടെ തരംഗമായ പ്രിയാ പ്രകാശ് വാര്യര്‍ മലയാളികള്‍ക്കെന്ന പോലെ ലോകമെങ്ങും സുപരിചിതയായ താരമാണ്. മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലൂടെ തരംഗമായ പ്രിയ ഒറ്റരാത്രികൊണ്ടായിരുന്നു വലിയ സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്. പാട്ട് ഇറങ്ങിയതിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയും പ്രിയയ്ക്ക് ലഭിച്ചിരുന്നു. അഡാറ് ലവിലെ ഈ പാട്ട് പ്രിയയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയിരുന്നു.
ഒരു അഡാറ് ലവിന്റെ റിലീസിനു വേണ്ടി എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയ പ്രിയ വാര്യര്‍ ഇപ്പോള്‍ പുതിയൊരു നേട്ടംകൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റിലെ മുന്‍നിര സെലിബ്രിറ്റികളെയെല്ലാം മറികടന്നുകൊണ്ടായിരുന്നു നടി ഈ നേട്ടത്തിലെത്തിയിരുന്നത്.

അഡാറ് ലവ് എന്ന ചിത്രം
അഡാറ് ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷകരില്‍ ചിത്രം കാണാനുളള ആകാംക്ഷ കൂടിയിരുന്നു. ഹാപ്പി വെഡ്ഡിംഗ്,ചങ്കസ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇത്തവണ ഒരു അഡാറ് പ്രണയകഥയുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞാണ് ഒരുക്കുന്നത്. സോഷ്യല്‍ മീഡിയയി്ല്‍ തരംഗമായ പ്രിയാ വാര്യരുടെ സാന്നിദ്ധ്യം തന്നെയാകും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറുക. പ്രിയയ്‌ക്കൊപ്പം റോഷന്‍ അബ്ദുള്‍ വഹാബും അഡാറ് ലവ് ഗാനരംഗത്തില്‍ തിളങ്ങിയിരുന്നു.

പ്രിയങ്കയെ കടത്തിവെട്ടി പ്രിയ
അഡാറ് ലവ് റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പ്രിയാ പ്രകാശ് വാര്യരെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. 2018ല്‍ ഗുഗിളില്‍ എറ്റവുമധികം പേര്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ ഒരാളായിട്ടാണ് പ്രിയ മാറിയിരിക്കുന്നത്. സല്‍മാന്‍ ഖാനെയും പ്രിയങ്കാ ചോപ്രയെയും മറികടന്നുകൊണ്ടാണ് നടി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജോഹ്നാസാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഹരിയാണ സ്വദേശിയായ ഗായിക സ്വപ്‌ന ചൗധരി മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നു. അതേസമയം നാലാംസ്ഥാനത്താണ് പ്രിയങ്കയുടെ സ്ഥാനം.

ഫ്രെബ്രുവരി 14ന്
അതേസമയം ഫെബ്രുവരി 14നാണ് പ്രിയാ വാര്യരുടെ അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് സംവിധായകന്‍ ഒമര്‍ ലുലു തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപനം വന്നത്. റോഷനും പ്രിയയ്ക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

തരംഗമായ പാട്ടുകളും ടീസറും
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ രണ്ടു പാട്ടുകളും തരംഗമായി മാറിയിരുന്നു. മാണിക്യ മലരായ പൂവിക്ക് പിന്നാലെയിറങ്ങിയ ഫ്രീക്ക് പെണ്ണെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിന് ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു ലഭിച്ചതെങ്കിലും പിന്നീട് നിരവധി ഡാന്‍സ് വീഡിയോകളും കവര്‍ വേര്‍ഷനുകളും പാട്ടിന്റെതായി പുറത്തിറങ്ങി. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഹ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.


Click it and Unblock the Notifications