നിങ്ങളാണെന്റെ ശക്തിയെന്ന് ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍! ഒപ്പം ആരാധകര്‍ക്കൊരു ഉപദേശവും!

ആദ്യ സിനിമയിലൂടെ തന്നെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമായിരുന്നു പ്രിയയ്ക്ക് ലഭിച്ചത്. ദേശീയ മാധ്യമങ്ങള്‍ വരെ ഈ കണ്ണിറുക്കല്‍ സുന്ദരിക്ക് പുറകെയായിരുന്നു. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ടിസ്റ്റാവാനെത്തിയ പ്രിയയുടെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു പിന്നീട്. മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരുടെ ജീവിതവും മാറി മറിഞ്ഞത്. ക്ഷണനേരം കൊണ്ടാണ് ഗാനം വൈറലായി മാറിയത്. ഗാനം ട്രെന്‍ഡിങ്ങായി മാറിയതിന് പിന്നാലെയായാണ് ഈ കണ്ണിറുക്കല്‍ സുന്ദരിയാരാണെന്ന് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ചോദിച്ചുതുടങ്ങിയത്. പ്രിയ വാര്യരെന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ സിനിമാജീവിതം ആരംഭിച്ചതും അതിന് ശേഷമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഫോളേവേഴ്സിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ് പ്രിയയുടെ സ്ഥാനം. നിമിഷനേരം കൊണ്ടാണ് പ്രിയയുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ജീവിതത്തില്‍ ബോള്‍ഡായതെങ്ങനെയായിരുന്നുവെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ജീവിതം തരുന്ന ഓരോ അടികളും നമ്മെ ബോള്‍ഡാക്കുന്നുമെന്നാണ് താരം പറയുന്നത്. സിനിമയില്‍ വന്നില്ലെങ്കില്‍ മറ്റാരാവുമായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ കുട്ടിക്കാലം മുതലേ സിനിമാമോഹം മനസ്സിലുണ്ടായിരുന്നുവെന്നായിരുന്നു മറുപടി.

Priya Warrier

Recommended Video

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

ഇതിന് പിന്നാലെയായാണ് ഹേറ്റേഴ്സിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യവുമായി ആരാധകനെത്തിയത്. നിങ്ങളാണെന്‍റെ ശക്തിയെന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാലിനേയും അല്ലു അര്‍ജുനേയും ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രിയയെത്തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. അഡാര്‍ ലവ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു പ്രിയ. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഡാര്‍ ലവിന് പിന്നാലെ ബോളിവുഡിലേക്കെത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമൊക്കെ പുറത്തുവന്നിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X