ലാലേട്ടന്റെ അറബിക്കടലിലെ സിംഹം നിസാരനായിരിക്കില്ല! അണിയറയിലുള്ളത് കഴിവ് തെളിയിച്ചവര്‍ തന്നെയാണ്!!

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. 2016 ല്‍ റിലീസിനെത്തിയ ഒപ്പം ഹിറ്റായിരുന്നു. ഒപ്പത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ ഒരു വിസ്മയ ചിത്രമായിരിക്കുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായി മോഹന്‍ലാലും പ്രിയദര്‍ശനും വരികയാണ്.

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റില്‍ ടീസറും ഇന്നലെ പുറത്ത് വിട്ടിരുന്നു. നവംബറോട് കൂടി ചിത്രീകരണം ആരംഭിക്കാന്‍ പോവുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ സിനിമ വീണ്ടുമൊരു ചരിത്രമാവാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

സാമൂതിരിയുടെ പടത്തലവന്മാര്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍മാര്‍. അവരുടെ കഥ സിനിമയാക്കാന്‍ മലയാളത്തില്‍ മത്സരമാണ് നടക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ സിനിമയാക്കുമ്പോള്‍ മമ്മൂട്ടിയുടെ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഒരു സിനിമ ജൂലൈയിലും മറ്റൊരെണ്ണം നവംബറിലും ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ സിനിമ വരുന്നുണ്ടെന്നുള്ള കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ചിലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന സിനിമ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 100 കോടിയ്ക്ക് അടുത്തായിരിക്കും സിനിമയുടെ മുടക്ക് മുതല്‍. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മുക്കാല്‍ ഭാഗത്തോളം കടലില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്. മാത്രമല്ല വലിയ പോസ്റ്റ് പ്രൊഡക്ഷന്‍ ആവശ്യമുള്ള സിനിമ കൂടിയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ പിന്നണിയില്‍...

സിനിമയുടെ പിന്നണിയില്‍...

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാലപാനിയുടെ അണിയറ പ്രവര്‍ത്തകരാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. സന്തോഷ് ശിവനെയും വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തോട് കുഞ്ഞാലി മരക്കാരെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ വര്‍ഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പറഞ്ഞതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി ദാമോദരനുമായി ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മാത്രമല്ല താനും ലാലും മനസില്‍ കൊണ്ട നടന്നിരുന്ന ഒരു സ്വപ്‌നമാണ് ഈ സിനിമയെന്നും പ്രിയദര്‍ശന്‍ പറയുന്നു.

 കുഞ്ഞാലി നാലാമന്‍

കുഞ്ഞാലി നാലാമന്‍

കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മുന്‍പും കുഞ്ഞാലി മരക്കാരുടെ കഥ സിനിമയാക്കിയിരുന്നു. എന്നാലിത് കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. ചരിത്രത്തിനൊപ്പം ഫിഷന്‍ കലര്‍ന്നാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഐവി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്തായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാലാപാനിയുടെ സമയത്തും ബജറ്റിനെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഹിന്ദി, തെലുങ്ക്, ബ്രീട്ടിഷ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും സിനിമയില്‍ പ്രവര്‍ത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X