»   » പ്രിയദര്‍ശനോട് നീ ആദ്യം സംവിധാനം പഠിക്കെന്ന് മമ്മൂട്ടി

പ്രിയദര്‍ശനോട് നീ ആദ്യം സംവിധാനം പഠിക്കെന്ന് മമ്മൂട്ടി

Posted By: Sanviya
Subscribe to Filmibeat Malayalam

തന്റെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാത്തതിനെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയെ അഭിനയിക്കാന്‍ ക്ഷണിച്ചത്. അഭിനയിക്കാമെന്ന് ആദ്യം സമ്മതിച്ചുവെങ്കിലും ചിത്രീകരണ സമയപ്പോഴേക്കും മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

മാധ്യമം ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാത്തതും മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പ്രിയദര്‍ശന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

മൂന്ന് നായകന്മാര്‍

ചിത്രത്തില്‍ മൂന്ന് നായകന്മാരായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍. സിനിമ അഭിനയിക്കാന്‍ ആദ്യം മമ്മൂട്ടി സമ്മതിച്ചിരുന്നതാണ്. ചിത്രീകരണത്തോട് അടുത്ത സമയത്താണ് ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുന്നത്.

മമ്മൂട്ടിയെ നേരിട്ട് കണ്ടു

ചിത്രീകരണ സമയത്ത് എത്താതിരുന്നപ്പോഴാണ് എറണാകുളത്ത് പോയി മമ്മൂട്ടിയെ നേരിട്ട് കാണുന്നത്. താനും സുരേഷ് കുമാറും കൂടിയായിരുന്നു എറണാകുളത്തേക്ക് പോയത്. മമ്മൂട്ടിക്കാ വരാത്തതിനാല്‍ എന്റെ സിനിമ മുടങ്ങി കിടക്കുകയാണെന്ന് ഞാന്‍ പറഞ്ഞു.

മമ്മൂട്ടിക്കാ എന്ന് വിളിക്കുന്നത്

മമ്മൂട്ടിക്കാ എന്നാണ് ഇപ്പോഴും വിളിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിക്കാ എന്ന് വിളിക്കുന്നത് ഞാന്‍ മാത്രമുള്ളൂവെന്നും പ്രിയദര്‍ശന്‍ പറയുന്നു.

മൂന്ന് ഹീറോസ് ഉണ്ട്

അഭിനയിക്കാന്‍ വരാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു. അതില്‍ മൂന്ന് ഹീറോസ് ഇല്ലേ. അതുക്കൊണ്ട് ഞാനതില്‍ വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അത് കേട്ടതോടെ സുരേഷ്‌കുമാര്‍ ഒച്ച വച്ചു.

നീ ആദ്യം സംവിധാനം പഠിക്ക്

മമ്മൂട്ടിക്ക പറഞ്ഞു. നീ ആദ്യം സംവിധാനം പഠിക്ക്. ഞാന്‍ സിനിമയില്‍ വന്നിട്ടെയുള്ളൂ. സംവിധാനം അറിയാത്ത നിന്നെ പോലുള്ളവരുടെ ക്യാമറയ്ക്ക് മുമ്പില്‍ മുഖം കാണിച്ചാല്‍ എന്റെ കാര്യം പോക്കാകുമെന്നാണത്രേ മമ്മൂട്ടി പറഞ്ഞത്.

പകരം സോമനെ എടുത്തു

മമ്മൂട്ടി അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ ചിത്രത്തിലേക്ക് സോമനെ എടുത്തു. മമ്മൂട്ടിക്ക് വേണ്ടി വച്ചിരുന്നു വലിയ റോള്‍ വെട്ടികുറച്ചാണ് ചിത്രത്തിലേക്ക് സോമനെ പരിഗണിച്ചത്.

സ്‌നേഹമുള്ള വ്യക്തി

ഏറ്റവും കൂടുതല്‍ സ്‌നേഹമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഞാന്‍ അതേ ബഹുമാനം തിരിച്ചു കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ പ്രയാസ സമയത്ത് അദ്ദേഹത്തിന്റെ റൂമിലൊക്കെ പോയി കിടന്നിട്ടുണ്ട്. മമ്മൂട്ടിയുമൊത്ത് ഒത്തിരി ചിത്രങ്ങള്‍ ആലോചിച്ചിട്ടില്ലെങ്കിലും അതൊന്നും നടന്നില്ലെന്ന് മാത്രം.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Priyadarshan about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam