»   » കുറ്റപ്പെടുത്തലുമായി വീണ്ടും പ്രിയന്‍

കുറ്റപ്പെടുത്തലുമായി വീണ്ടും പ്രിയന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
മലയാള സിനിമയില്‍ വിഷയദാരിദ്ര്യം, കഥാപാത്രദാരിദ്ര്യം, താരദാരിദ്ര്യം എന്നിങ്ങനെ മൂന്നു പ്രതിസന്ധികളാണുള്ളതെന്ന് പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തുന്നു. നല്ല കഥകളില്ല. ഉള്ള കഥകള്‍ മാറ്റിമറിച്ചുചെയ്യുന്നു. തിരക്കഥയില്‍ ഓടിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ. തിലകന്‍, ജഗതി, മുരളി എന്നിങ്ങനെയുള്ള കഴിവുള്ളവര്‍ ഇല്ലാതായി. നല്ലവേഷം ചെയ്യാന്‍ പറ്റിയ താരങ്ങളില്ല. ഇപ്പോള്‍ സിനിമയില്‍ വരുന്നവരില്‍ അധികവും ആഗ്രഹം കൊണ്ടുവരുന്നതാണ്, കഴിവുകൊണ്ടല്ല.

കേരളത്തില്‍ നല്ല തിയേറ്ററുകളുമില്ല. സുഖമായി സിനിമ കാണാനുള്ള അവസരമുണ്ടായാലേ ആളുകള്‍ തിയേറ്ററിലെത്തൂ. മറ്റൊരു പ്രശ്‌നം വ്യാജ സിഡിയാണ്. ഇടക്കാലത്ത് അതിനു തടയിട്ടിരുന്നുവെങ്കിലും പിന്നീട് കച്ചവടം വീണ്ടും തളിര്‍ത്തു.

സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനൊരു മാറ്റം കൊണ്ടുവരാന്‍ പ്രിയദര്‍ശന്‍ ശ്രമിക്കുന്നുമില്ല. അദ്ദേഹത്തെ പോലെ മുന്‍നിര സംവിധായകര്‍ക്കേ അതിനു സാധിക്കൂ. പകരം ഇവിടെയുള്ള ഒരു കഥാപാത്രത്തെയെടുത്ത് വീണ്ടും മാറ്റിമറിക്കുകയാണ്. പ്രിയന്‍ ഇപ്പോള്‍ ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത് മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രത്തിലെ ഡോ. സണ്ണി എന്ന കഥാപാത്രത്തെയാണ്.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ലാലിന്റെ ഈ വേഷം. അതുകൊണ്ട് വിജയസാധ്യതയുള്ള കഥാപാത്രത്തെ എടുത്ത് പഴയ കുറേ കോമഡികള്‍ കുത്തിനിറച്ച് പ്രിയന്‍ തിയേറ്ററിലെത്തിക്കും. എന്നിട്ട് മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് കുറ്റം പറയുകയും ചെയ്യും. സ്വന്തമായി ഒരു മാറ്റം കൊണ്ടുവന്നിട്ടാണ് ഇതുപറയുന്നതെങ്കില്‍ ആ കുറ്റപ്പെടുത്തലിനൊരു ബലമുണ്ടായിരുന്നു. ഇവിടെ പ്രിയന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. ചിത്രമെങ്ങാനും പരാജയപ്പെട്ടാല്‍ കുറ്റക്കാരന്‍ ഞാനല്ല ഇവിടുത്തെ പ്രശ്‌നങ്ങളാണെന്നു പറയാമല്ലോ.

English summary
Director Priyadarshan criticizing Malayalam film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam