മമ്മൂക്കയ്ക്ക് വേണ്ടി ലാലേട്ടൻ എന്തും വിട്ടു കൊടുക്കും, കുഞ്ഞാലി മരക്കാരായി മോഹൻലാലില്ല...

By Ambili

Recommended Video

ഇക്ക ക്ലിക്കായിക്കോട്ടെ കുഞ്ഞാലി മരക്കാര്‍ വേണ്ടന്നുവെച്ച് ലാലേട്ടൻ

മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരക്കാര്‍ ആവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വീണ്ടും പുറത്ത് വന്നിരുന്നു. ഗായകന്‍ എംജി ശ്രീകുമാര്‍ പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന കാര്യം പറഞ്ഞിരുന്നത്.

പിന്നാലെ തന്നെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്ന വാര്‍ത്തയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഇത് ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. രണ്ട് പേരുടെയും സിനിമ ഒരേ വിഷയത്തില്‍ വരുന്നത് എങ്ങനെയായിരിക്കും എന്ന് കരുതിയിരിക്കുകയായിരുന്നു.എന്നാല്‍ സിനിമ ഉടനെ ഇല്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ഉടന്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒരു കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ പറയുന്നത്.

 വാര്‍ത്ത സത്യമല്ല

വാര്‍ത്ത സത്യമല്ല

ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് സംവിധായകന്‍ വ്യക്തമാക്കിയത്. താന്‍ അങ്ങനെ ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രം വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നു.

 ശ്രീകുമാറിന്റെ പോസ്റ്റ്

ശ്രീകുമാറിന്റെ പോസ്റ്റ്

വീണ്ടും വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ഗായകന്‍ എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും ഇരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ പുറത്ത് വിട്ടത്. ഞങ്ങളുടെ കുഞ്ഞാലി മരക്കാര്‍ ഉടന്‍ തുടങ്ങുമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നുമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.

കുഞ്ഞാലി മരക്കാര്‍ വരും

കുഞ്ഞാലി മരക്കാര്‍ വരും

ശ്രീകുമാറിന്റെ പോസ്റ്റിന് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന് നിര്‍മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്.

 ആരാധകരുടെ പ്രതീക്ഷ

ആരാധകരുടെ പ്രതീക്ഷ

ഒരേ വിഷയത്തില്‍ രണ്ട് സിനിമകള്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ താരരാജാക്കന്മാരുടെ ആരാധകര്‍ തമ്മില്‍ വാക്കുകള്‍ കൊണ്ട് യുദ്ധം തുടങ്ങിയിരുന്നു. എന്നാല്‍ ഇനി അത് വേണ്ടി വരില്ല.

ജൂലൈയില്‍ ആരംഭിക്കും

ജൂലൈയില്‍ ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്റെ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് 2018 ജൂലൈയില്‍ തന്നെ ആരംഭിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X