കാക്കക്കുയില്‍ സെറ്റില്‍ പത്മശ്രീ, മരയ്ക്കാരിൽ പത്മഭൂഷണ്‍!! ആഘോഷമാക്കി പ്രിയദര്‍ശന്‍
മലയാളി പ്രേക്ഷകരും സിനിമ ലോകവും ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് മോഹൻലാലിന്റെ പത്മഭൂഷൻ ലബ്ധി. 17 വർഷങ്ങൾക്ക് ശേഷമാണ് മലയാള മണ്ണിൽ പത്മഭൂഷൻ എത്തുന്നത്. അതിന്റെ സന്തോഷവും ആഹ്ലാദവും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുമുണ്ട്. 1983 ൽ മലയാളി പ്രിയപ്പെട്ട നടനായിരുന്ന പ്രോം നസീറിലൂടെയായിരുന്നു പത്മഭൂഷൻ കേരളത്തിലെത്തിയത്. കർമ്മപഥത്തിലെ മികവും തെളിയിച്ച വ്യക്തികളോടുളള ആദരസൂചകമായിട്ടാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്. 2002 ൽ യേശുദാസിനു പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.
മോഹൻലാലിലൂടെ ലഭിച്ച നേട്ടം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മലയാള സിനിമ ലോകം . താരത്തിന്റെ സന്തോഷത്തിൽ മറ്റ് താരങ്ങളും പങ്കു ചേർന്നിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസ നേർന്ന് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റാണ് . തന്റെ പ്രിയ സുഹൃത്തായ മോഹൻലാലിന്റെ പത്മഭൂഷൻ ലബ്ധിയിൽ അദ്ദേഹം ആഹ്ലാദം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദ് ലൊക്കേഷൻ
മോഹൻലാലിന് ആശംസകൾ അറിയ്ക്കുന്നതിനോടൊപ്പം തന്റെ സന്തോഷം തന്റെ പങ്കുവെയ്ക്കുകയും ചെയ്തു. താങ്കൾ ഈ അംഗീകാരം തീർച്ചയായും അർഹിക്കുന്നതാണ്. വർഷങ്ങൾക്ക് മുൻപ് കാക്കകുയിലിന്റെ ചിത്രീകരണത്തിനിടയിലാണ് താങ്കളെ തേടി പത്മശ്രീ എത്തുന്നത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അന്നത്തെ അതേ ലൊക്കേഷനായ ഹൈദരബാദിൽവെച്ച് തന്നെ മരക്കാറിന്റെ ഷൂട്ടിനിടെ പത്മഭൂഷൻ ലഭിച്ചു വെന്ന് വാർത്ത അറിഞ്ഞു. അത് ഏറെ സന്തോഷം ജനിപ്പിക്കുന്നതാണ്.

ഒരുമിച്ചുള്ള യാത്ര
ഈ അംഗീകാരം തീർച്ചയായും അർഹിക്കുന്നതാണ്. കുട്ടിക്കാലം മുതൽ ഒരുമിച്ചുളള യാത്രയിൽ ഇത്തരം അംഗീകാരങ്ങൾ താങ്കളെ തേടിയെത്തുന്നത് കാണാൻ സാധിച്ചത് തികച്ചും ഭാഗ്യകരമാണ്. ഇനി മുന്നോട്ടുള്ള യാത്രയിലും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്നും പ്രിയൻ ആശംസിക്കുന്നുണ്ട്. കൂടാതെ ദൈവത്തിനോട് നന്ദി പറയുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷം പങ്കുവെച്ച് ആന്റണി പൊരുമ്പാവൂർ
ലാലേട്ടന് അഭിനന്ദനമറിയിച്ച് ആദ്യം രംഗത്തെത്തിയത് നിർമ്മാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരായിരുന്നു. പിന്നീട് നടി മഞ്ജു വാര്യർ, സംവിധായകൻ ശ്രീകുമാർ മേനോൻ, നടി മഞ്ജുവാര്യർ, മമ്മൂട്ടി, നിവിൻ പോളി, പൃഥ്വിരാജ്, അഞ്ജു വർഗീസ്, ജയസൂര്യ എന്നിവരാണ് സേഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ട താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ പ്രിയതാരത്തിന് പത്മഭൂഷൻ കിട്ടിയതിന്റെ സന്തോഷം ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും ആഘോഷമാക്കുകയാണ്. #padmabhushamohanlal എന്ന ഹാഷ്ടാഗിലൂടെയാണ് അനുമോദനങ്ങൾ പങ്കുവെയ്ക്കുന്നത്.

വ്യക്തിപരമായി ഏറെ സന്തോഷം
ലാലേട്ടനു മാത്രമല്ല ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണനും മഞ്ജു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു - വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പത്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പത്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

സന്തോഷം പ്രകടിപ്പിച്ച് മമ്മൂക്ക
ഒടിയനിലെ ലാലേട്ടന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സംവിധായകൻ വിഎ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലാലേട്ടന് പത്മഭൂഷൻ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്. വൈകി പോയി എന്നെ പറയാനുള്ളു. ഇനിയും ഒരുപാട് ബഹുമതികൾ തേടി വരാൻ പോവുന്നതേ ഒള്ളു. ഭാരതത്തിന്റെ മഹാനടന് അഭിവാദ്യങ്ങൾ- ശ്രീകുമാർ മേനോൻ കുറിച്ചും. കൂടാതെ മമ്മൂട്ടിയും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











