ട്വന്റി ട്വന്റി ഗാനരംഗം പ്രിയന്‍ ചിത്രീകരിയ്‌ക്കുന്നു

By Staff

അമ്മ നിര്‍മ്മിയ്‌ക്കുന്ന ട്വന്റി ട്വന്റിയിലെ വമ്പന്‍ ഗാന രംഗം ചിത്രീകരിയ്‌ക്കാന്‍ പ്രിയദര്‍ശന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയില്‍ ഗാനരംഗങ്ങള്‍ ചിത്രീകരിയ്‌ക്കുന്നതില്‍ എന്നും മുമ്പനായ പ്രിയനെ ജോഷി സംവിധാനം നിര്‍വഹിയ്ക്കുന്ന ട്വന്റി ട്വന്റിയിലെ ഗാന ചിത്രീകരണത്തിനായി അമ്മ ക്ഷണിച്ചതില്‍ അദ്‌ഭുതപ്പെടാനായി ഒന്നുമില്ല.

മുമ്പും മലയാളത്തിലെ ഷാജി കൈലാസിനെ പോലുള്ള പല കൊടി കെട്ടിയ സംവിധായകര്‍ക്കു വേണ്ടി പ്രിയന്‍ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചു കൊടുത്തിട്ടുണ്ട്‌.

മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളും ഒരുമിയ്‌ക്കുന്ന ഈ ഗാന രംഗം ബോളിവുഡില്‍ ഹിറ്റായ ഓം ശാന്തി ഓമിലെ ഗാന രംഗത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ ചിത്രീകരിയ്‌ക്കാന്‍ തീരുമാനിച്ചത്‌.

ട്വന്റി ട്വന്റിയില്‍ അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ മുതല്‍ യുവതാരങ്ങള്‍ വരെ ഒന്നിയ്‌ക്കുന്ന ഈ ഗാന രംഗത്തിനു വേണ്ടി നവോദയാ സ്‌റ്റുഡിയോയില്‍ കൂറ്റന്‍ സെറ്റും ഒരുക്കിക്കഴിഞ്ഞു.

67 ഓളം താരങ്ങളും 17 ഗായികാഗായകന്‍മാരും അണി നിരക്കുന്ന ഗാനത്തിന്‌ ഈണം പകര്‍ന്നിരിയ്‌ക്കുന്നത്‌ ബേണി ഇഗ്നേഷ്യസാണ്‌.

ട്വന്റി ട്വന്റിയിലെ ഈ വമ്പന്‍ ഗാന രംഗത്തിനെ ചുറ്റിപ്പറ്റി പുതിയ ഊഹാപോങ്ങളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്‌‌.

മലയാളത്തിലെ വന്‍ താരങ്ങള്‍ക്കു പുറമെ അമിതാഭ്‌ ബച്ചന്‍, രജനീ, കമല്‍, വിജയ്‌ തുടങ്ങിയ താരങ്ങളെയും ഇതില്‍ പങ്കെടുപ്പിയ്‌ക്കാന്‍ ശ്രമം നടക്കുന്നുണ്ടത്രേ. ഈ അന്യഭാഷാ താരങ്ങള്‍ക്ക്‌ കേരളത്തില്‍ ഒട്ടേറെ ആരാധാകരുള്ള സാഹചര്യത്തിലാണ്‌ ഇവരെയും അഭിനയിപ്പിയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X