twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോവ ചലച്ചിത്ര മേളയില്‍ ജല്ലിക്കട്ട് ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍,ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍

    By Midhun Raj
    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മികച്ച പ്രതികരണങ്ങളോടെ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ടൊറന്റോയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു അവിടെ ലഭിച്ചത്. ടൊറന്റോയ്ക്ക് പുറമെ ബുസാന്‍ ഫിലിം ഫെസ്റ്റിവിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

    ജല്ലിക്കട്ടിന് പുറമെ

    ജല്ലിക്കട്ടിന് പുറമെ മനു അശോകന്റെ ഉയരെ, ടികെ രാജീവ് കുമാര്‍ ചിത്രം കോളാമ്പി, തുടങ്ങിയവയാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. പനോരമയുടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ, നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ഇരവിലും പകലിലും ഒടിയന്‍ എന്നീ സിനിമകളും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 28വരെയാണ് നടക്കുക.

    ഇന്ത്യന്‍ പനോരമയില്‍ ആകെ

    ഇന്ത്യന്‍ പനോരമയില്‍ ആകെ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 76 രാജ്യങ്ങളില്‍ നിന്നുളള 200ലധികം സിനിമകളാണ് ഇത്തവണത്തെ മേളയിലുളളത്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് അദ്ദേഹം വിധി നിര്‍ണയിക്കുക. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

    സൂവര്‍ണജൂബിലി വര്‍ഷം

    സൂവര്‍ണ ജൂബിലി വര്‍ഷം പ്രമാണിച്ച് വിവിധ ഭാഷകളിലെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ 12 പ്രധാന സിനിമകള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയുന്നു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ മേളയില്‍ ആദരിക്കും. അതോടൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും മേളയില്‍ ഉണ്ടാവും.

    കാപ്പാന് പിന്നാലെ സൂര്യയുടെ സുരരൈ പോട്രു! ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്‌കാപ്പാന് പിന്നാലെ സൂര്യയുടെ സുരരൈ പോട്രു! ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്ത്‌

    കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍

    കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി ചെമ്പന്‍ വിനോദും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈമയൗ എന്ന ചിത്രമാണ് ഇരുവര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തിരുന്നത്. രജതമയൂരവും 15ലക്ഷവും അടങ്ങുന്ന പുരസ്‌കാരമായിരുന്നു സംവിധായകന് ലഭിച്ചത്. രജതമയൂരവും 10 ലക്ഷവുമായിരുന്നു മികച്ച നടനുളള പുരസ്‌കാരം. ആദ്യമായിട്ടായിരുന്നു മലയാളികള്‍ക്ക് ഈ രണ്ട് പുരസ്‌കാരങ്ങളും ഒരുമിച്ച് ലഭിച്ചത്. മുന്‍പ് ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിയായി ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    മുണ്ടു മടക്കി മാസ് ഗെറ്റപ്പില്‍ പൃഥ്വിരാജ്! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം വൈറല്‍മുണ്ടു മടക്കി മാസ് ഗെറ്റപ്പില്‍ പൃഥ്വിരാജ്! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം വൈറല്‍

    English summary
    Priyadarshan Is The Chairman Of International Film Festival Of India 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X