മമ്മൂട്ടി പറഞ്ഞതു പോലെ സംഭവിച്ചു, ഞാന്‍ അനാഥനായി:പ്രിയദര്‍ശന്‍
ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തിലൂടെയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിവാഹ ബന്ധം വേര്‍പിരിയുന്നതില്‍ പ്രിയന് വലിയ മനോ വിഷമമുണ്ട്. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ തന്റെ മാനിസക വേദനകളെ കുറിച്ച് പങ്കുവച്ചത്.
ഈ വീട് സ്വര്‍ഗം പോലെയായിരുന്നു. അത് തകരരുതേ എന്നാണ് പ്രാര്‍ത്ഥന. പക്ഷെ എന്തു ചെയ്യാം. വിധി അങ്ങനെയല്ല. ജീവിതം ഇത്രയേ ഉള്ളൂ എന്ന് തോന്നിപ്പോകുന്നു. പക്ഷെ എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയില്ല. എവിടെയാണ് തെറ്റു പറ്റിയതെന്നും അറിയില്ല. കഴിഞ്ഞ വര്‍ഷം എനിക്ക് ഏറ്റവും മോശമാണ്. കഴിഞ്ഞ ഒക്ടോബറില്‍ അമ്മ മരിച്ചു. നവംബറില്‍ അച്ഛന്‍ പോയി. ഡിസംബറില്‍ ലിസി വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി.

മമ്മൂട്ടി പറഞ്ഞതുപോലെ താനിപ്പോള്‍ തീര്‍ത്തും അനാഥനായി എന്നാണ് പ്രിയന്‍ പറയുന്നത്. ലോകത്ത് അച്ഛനും അമ്മയുമാണ് നമുക്ക് വേണ്ടി ജീവിക്കുന്നത്. മറ്റാരും നമുക്ക് വേണ്ടിയല്ല. അച്ഛന്‍ മരിച്ചതോടെ നീ അനാഥനായി എന്നാണ് മമ്മൂട്ടി പറഞ്ഞത്. ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ കൊണ്ടു. ബാക്കി എല്ലാ ബന്ധങ്ങള്‍ക്കും സ്വാര്‍ത്ഥതുണ്ട്. ഒരു കണക്കിന് തങ്ങളുടെ വിവാഹ മോചനത്തിന് മുമ്പേ അച്ഛനും അമ്മയും പോയത് നന്നായി എന്നും പ്രിയന്‍ ആശ്വസിക്കുന്നു.
24 വര്‍ഷം സ്വര്‍ഗം പോലെയാണ് ജീവിച്ചത്. അത് ഉലഞ്ഞപ്പോള്‍ തകര്‍ന്നുപോയി. എന്റെ വിജയങ്ങള്‍ മാത്രമാണ് അച്ഛനും അമ്മയും കണ്ടത്. ഒരു വര്‍ഷം മുമ്പ് വന്ന ഞങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍പോലും അവരുടെ ചെവിയിലെത്തിയിട്ടില്ല. മകന്റെ പ്രശ്‌നങ്ങള്‍ അറിയാതെ സമാധാനത്തോടെയാണ് അവര്‍ മരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ആശ്വാസമാണ്- പ്രിയന്‍ പറഞ്ഞു.


Click it and Unblock the Notifications