മകളുടെ ഉന്നത വിജയം പങ്കുവച്ച് ലിസിയും പ്രിയദര്‍ശനും ഫേസ്ബുക്കില്‍
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയ്ക്ക് അമേരിക്കന്‍ യൂണി വേഴ്‌സിറ്റിയില്‍ ഉന്നതവിജയം. മകളുടെ ഉന്നത വിജയത്തില്‍ സന്തോഷം പങ്കുവച്ച് ലിസിയും പ്രിയദര്‍ശനും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
അമേരിക്കയിലെ ഉന്നത യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ന്യൂ യോര്‍ക്ക് പാര്‍സണ്‍ സ്‌കൂള്‍ ഓഫ് ഡിസൈനിങ്ങില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ഒന്നാം സ്ഥാനത്ത് ബിരുദം നേടിയിരിക്കുകയാണ് എന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ എന്നാണ് പ്രിയദര്‍ശന്റെ പോസ്റ്റ്.

ഒരച്ഛന്റെ അഭിമാനം. മക്കളെ സ്‌നേഹിയ്ക്കുന്ന എല്ലാ മാതാപിതാക്കളും എന്റെ മകളെ അനുഗ്രഹിയ്ക്കണം എന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അമേരിക്കയിലെ ഉന്നത യൂണിവേഴ്സിറ്റികളിൽ ഒന്നായ ന്യൂ യോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചറിൽ ഒന്നാം സ്ഥാ...
Posted by Priyadarshan on Friday, May 22, 2015
മകള്‍ ബിരുദം നേടുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ലിസി ന്യൂയോര്‍ക്കിലേക്ക് പോയി. മകനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോയോടു കൂടെയാണ് ലിസിയുടെ പോസ്റ്റ്. തനിക്ക് നേടാന്‍ കഴിയാത്തത് മകള്‍ക്ക് നേടാന്‍ കഴിഞ്ഞത് ഇരട്ടി മധുരം നല്‍കുന്നു എന്ന് ലിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
With Son Sidharth and daughter Kalyani in New York at Kalyani's graduation ceremony. .... My daughter Kalayani got...
Posted by Lissy on Saturday, May 23, 2015


Click it and Unblock the Notifications