»   » പ്രിയദര്‍ശന്‍ എത്തിയില്ല, വിവാഹ മോചനം നടന്നില്ല!!

പ്രിയദര്‍ശന്‍ എത്തിയില്ല, വിവാഹ മോചനം നടന്നില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി സെപ്റ്റംബര്‍ ഏഴിന് വിധി പറയും. പ്രിയദര്‍ശന്‍ കോടതിയില്‍ എത്താത്തിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവച്ചത്.

പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക്, മകന്‍ സിദ്ധാര്‍ത്ഥ് ഉടന്‍ എത്തും

നിയമപ്രകാരം ആറ് മാസം പിരിഞ്ഞു താമസിച്ച ശേഷം ഇന്നലെ (ആഗസ്റ്റ് 26) കോടതി ഇരുവരുടെയും ഹര്‍ജിയില്‍ വിധി പറയാനിരുന്നതായിരുന്നു. പ്രിയദര്‍ശനും ഹാജരായ ശേഷം, ഇരുവരും ഒരുമിച്ച് വരുന്ന ദിവസം കോടതി ഇവര്‍ക്ക് നിയപരമായി വിവാഹ മോചനം അനുവദിയ്ക്കും.

പ്രിയദര്‍ശന്റെ പുതിയ സിനിമയ്ക്ക് ഭാവുകങ്ങള്‍

കോടതിയില്‍ എത്തിയ ലിസി മാധ്യമങ്ങളോട് സംസാരിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്നും മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായി എന്നും ലിസി പറഞ്ഞു. പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു

കോടതിയിലുള്ള തര്‍ക്കങ്ങളെല്ലാം ഇരു കൂട്ടരും അവസാനിപ്പിച്ചു. സൗഹൃദത്തോടെയാണ് പ്രിയനും ലിസിയും വേര്‍പിരിയുന്നത്. പ്രിയദര്‍ശന് എതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഒത്തുതീര്‍പ്പുണ്ടാകുകയും പരസ്പര സമ്മത പ്രകാരം ഹര്‍ജി നല്‍കുകയുമായിരുന്നു.

സ്വത്തുക്കള്‍ പങ്കുവയ്ക്കുന്ന നടപടി പൂര്‍ത്തിയായി

ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവയ്ക്കുന്നതുള്‍പ്പടെയുള്ള മറ്റ് നടപടികളും പൂര്‍ത്തിയായതായി ലിസി അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് സ്വത്തുക്കള്‍ ഭാഗിച്ചത്. ഇരുകൂട്ടരുടെയും സ്വത്തില്‍ കുട്ടികള്‍ക്കും അവകാശം വ്യക്തമാക്കിയിട്ടുണ്ട്.

24 വര്‍ഷത്തെ ദാമ്പത്യം വേദനയോടെ അവസാനിക്കുന്നു

24 വര്‍ഷത്തെ ദാമ്പത്യ ജീവിതം പ്രിയനും ലിസിയും അവസാനിക്കുന്നതറിഞ്ഞ അടുത്ത സുഹൃത്തുക്കള്‍ പോലും ഞെട്ടിയിരുന്നു. ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതില്‍ ഇരുകൂട്ടരും വേദന പങ്കുവച്ചിരുന്നു. വളരെ മാന്യമായി ജീവിയ്ക്കുന്ന കുടുംബങ്ങളായിരിക്കും ഇനിയെന്നും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകും എന്നും ലിസിയും പ്രിയനും പറഞ്ഞിരുന്നു.

English summary
Priyadarshan - Lissy divorce case postponed to september 7th

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam