»   » പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങളാണ് സിനിമാക്കാരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്നത്. വിവാഹവും വിവാഹ മോചനവുമൊന്നും സിനിമാക്കാരെ സംബന്ധിച്ച് വലിയ കാര്യമല്ലാതായിരിയ്ക്കുന്നു. വസ്ത്രം മാറുന്ന ലാഘവം മാത്രമേ വിവാഹ ബന്ധങ്ങള്‍ക്ക് ചിലര്‍ കല്‍പിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിയിരിയ്ക്കുന്നു.

എന്നാല്‍ ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത് വീണ്ടും ഒന്നിയ്ക്കാന്‍ വേണ്ടിയാണത്രെ. കുടുംബത്തില്‍ ഐശ്വര്യത്തിനും പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയാണ് ലിസി വിവാഹ മോചിതയായതെന്നും, ഇരുവരും തമ്മിലുള്ള പുഃനര്‍ വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്.

പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണങ്ങളെ കുറിച്ച് പലരും പലതും പറഞ്ഞു. എന്നാല്‍ ഒരു ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നാണ് ലിസി വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നാണ് പുതിയ വാര്‍ത്ത.

പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

പ്രിയന്റെ ജീവന്‍ രക്ഷിക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാവാനും ഇരുവരും രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കണമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചുവത്രെ. ഇക്കാര്യം പ്രിയനോട് പറയരുതെന്നും പറഞ്ഞു. ജോത്സ്യന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ലിസി.

പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

ഇരുവരും വേര്‍പിരിഞ്ഞ ഡിസംബര്‍ മാസത്തില്‍ തന്നെ പുഃനര്‍ വിവാഹം നടക്കുമത്രെ. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്രയും കാര്യം ലിസി വെളിപ്പെടുത്തിയത്.

പ്രേക്ഷകരെ പറ്റിച്ചതോ, പ്രിയദര്‍ശനും ലിസിയും വീണ്ടും വിവാഹിതരാകുന്നു

2014 ലാണ് ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞത്. ലിസി പോയപ്പോള്‍ തന്റെ ജീവിതത്തിന്റെ വിളക്കണഞ്ഞു എന്നാണ് പ്രിയന്‍ പറഞ്ഞത്. വേര്‍പിരിഞ്ഞപ്പോഴും ലിസി തിരിച്ചുവരണമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവാളാണ് തന്റെ സ്വര്‍ഗ്ഗമെന്നുമൊക്കെ പ്രിയന്‍ പറഞ്ഞിരുന്നു.

English summary
Priyadarshan and Lissy getting re-marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam