»   » മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും അപര്‍ണ ഗോപിനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സെപ്തംബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷെഡ്യൂളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ചിത്രീകരണം നീട്ടി വച്ചിരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ബിഗ് ബജറ്റ് ചിത്രത്തിന് മുമ്പ് പ്രിയദര്‍ശന്‍ ഒരു ചെറിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണത്രേ. മോഹന്‍ലാല്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായകനായി എത്തുന്നത്. വിദേശത്ത് അവധി ആഘോഷിക്കാനായി പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയാലുടന്‍ ചിത്രീകരണം ആരംഭിക്കും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഉണ്ടായ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഗീതാഞ്ജലിയായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം പരാജയമായിരുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

ഗീതാഞ്ജലിയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ബിഗ് ബജറ്റ് ബഹുഭാഷ ചിത്രത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. 28 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം അവസാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നതിന് മുമ്പ് ചെറിയ ബജറ്റില്‍ സിനിമ ഒരുക്കാനാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ പുതിയ ചിത്രത്തിലേക്ക്.. അപ്പോള്‍ 28 കോടിയുടെ ചിത്രം ഉപേക്ഷിച്ചോ?

അവധിക്കാലം ആഘോഷിക്കാന്‍ മോഹന്‍ലാല്‍ വിദേശത്ത് പോയിരിക്കുകയാണ്. മടങ്ങിയെത്തിയാലുടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

English summary
Priyadarshan-Mohanlal film to start in February.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam