»   » 'ഞാന്‍ പ്രേമിക്കുന്ന പെണ്ണിനെ ലാല്‍ വളക്കാന്‍ ശ്രമിച്ചു, അതിന് വഴക്കിടാന്‍ പോയി ഞങ്ങള്‍ സുഹൃത്തായി'

'ഞാന്‍ പ്രേമിക്കുന്ന പെണ്ണിനെ ലാല്‍ വളക്കാന്‍ ശ്രമിച്ചു, അതിന് വഴക്കിടാന്‍ പോയി ഞങ്ങള്‍ സുഹൃത്തായി'

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച് മുപ്പതിലേറെ സിനിമകള്‍ ചെയ്തു. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ ഹിറ്റായത് എന്നും പ്രിയന്‍ സിനിമകളിലൂടെയാണ് മോഹന്‍ലാലിന് ജനപ്രീതി ലഭിച്ചതെന്നും പറയാം.

അവരൊക്കെ കൊടുത്തില്ലെ, ഞാന്‍ കൊടുത്താലെന്താ; അക്ഷയ് കുമാറിന് ദേശീയ പുരസ്‌കാരം നല്‍കിയതിന് വിചിത്രമായ മറുപടിയുമായി പ്രിയന്‍

എന്ത് തന്നെയായലും പ്രിയനും മോഹന്‍ലാലും കട്ട ഫ്രണ്ട്‌സാണ്. എന്നാല്‍ ഈ സൗഹൃദത്തിന്റെ തുടക്കം സിനിമയല്ല. അതൊരു പ്രണയ കഥയാണ്. മോഹന്‍ലാലിനോട് വഴക്കിടാന്‍ പോയി സൗഹൃദത്തിലായതിനെ കുറിച്ച് ജെബി ജംഗഷനില്‍ സംസാരിക്കവെ പ്രിയദര്‍ശന്‍ വെളിപ്പെടുത്തുകയുണ്ടായി.

ബിഎയ്ക്ക് പഠിക്കുന്ന കാലം

പ്രിയദര്‍ശന്‍ ബിഎയ്ക്ക് പഠിക്കുന്ന കാലമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രിയനൊപ്പം ലാലുമുണ്ട്. എന്നാല്‍ അന്ന് ഇരുവരും സഹൃത്തുക്കളല്ല. അവിടെ ഒരു പെണ്ണിനെ വളയ്ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രിയന്‍. അവള്‍ കയറുന്ന ബസ്സില്‍ കയറുക.. നോക്കി ചിരിക്കുക.. അവര്‍ക്ക് വേണ്ടി ബസ്സില്‍ സീറ്റ് പിടിയ്ക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ നടത്തി വരികയായിരുന്നു

മോഹന്‍ലാലുമായുള്ള സൗഹൃദം

അപ്പോഴാണ് മോഹന്‍ലാലിന്റെ വരവ്. ഈ പെണ്ണിനെ വളയ്ക്കാന്‍ മോഹന്‍ലാലും ശ്രമം തുടങ്ങി. അതിന് ലാലിനോട് വഴക്കിടാന്‍ പോയതാണ് പ്രിയന്‍. സത്യത്തില്‍ ആ പിണക്കത്തില്‍ നിന്നാണ് ഞങ്ങള്‍ സുത്തുക്കളായത് എന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു.

ഒറ്റയ്ക്ക് കിട്ടിയാല്‍ തല്ലാന്‍ കാത്ത് നിന്നു

ചെങ്കല്ലൂരില്‍ ഉത്സവം നടക്കുന്ന സമയത്തായിരുന്നു അതെന്ന് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ലാലിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ തല്ലാന്‍ വേണ്ടി ഞാനും സുഹൃത്ത് ശ്രീകാന്തും കൂടെ കറങ്ങി നടന്നത്. നല്ല ആരോഗ്യവാനായിരുന്നു മോഹന്‍ലാല്‍. അതുകൊണ്ട് അറിയാതെ തല്ലണമായിരുന്നു. തിരിച്ച് തല്ല് വരാതെ നോക്കണം. എന്നാല്‍ ആ പ്രശ്‌നം വളരെ രമ്യമായി ശ്രീകാന്ത് തന്നെ പരിഹരിച്ചു.

ആ പെണ്ണിനെ കണ്ടു

സംവിധായകനൊക്കെ ആയ ശേഷം ആ പെണ്ണിനെ പിന്നീട് ബോംബെയില്‍ വച്ച് കണ്ടിരുന്നു. അടുത്ത് വന്ന് സംസാരിക്കുകയൊക്കെ ചെയ്തു. എന്റെ സിനിമകളെ കുറിച്ച് സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അവരെ പ്രണയിച്ചിരുന്ന കാര്യം അവര്‍ക്ക് പോലും അറിയില്ലായിരുന്നു.

ലാല്‍ പ്രണയിക്കുന്നതോ?

അതാണ് മറ്റൊരു ദൗര്‍ഭാഗ്യം. മോഹന്‍ലാലിന്റെ വലിയ ആരാധികയാണ് ആ പെണ്‍കുട്ടി. പക്ഷെ അന്ന് ലാല്‍ അവരെ വളക്കാന്‍ ശ്രമിച്ച നഗ്ന സത്യവും അവര്‍ക്കറിയില്ലായിരുന്നു. - പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Priyadarshan On His 'Fight' With Mohanlal For A Girl
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam