»   » പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് റീമേക്ക് ചെയ്ത് ദുരന്തമാക്കുമോ പ്രിയദര്‍ശന്‍, സംവിധായകന്‍ പറയുന്നത് !

പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് റീമേക്ക് ചെയ്ത് ദുരന്തമാക്കുമോ പ്രിയദര്‍ശന്‍, സംവിധായകന്‍ പറയുന്നത് !

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. പ്രിയദര്‍ശനാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അവതരണ ശൈലി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ റീമേക്ക് വാര്‍ത്തകളെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആശങ്കയാണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പല ചിത്രങ്ങളും അന്യഭാഷയിലേക്ക് മൊഴി മാറ്റിയപ്പോള്‍ ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്.

എന്നാല്‍ റീമേക്ക് എന്നതിനെക്കാളുപരി അഡാപ്‌റ്റേഷന്‍ ശൈലിയിലാണ് ചെയ്യുന്നതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഇടുക്കി പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ മഹേഷിനെ തമിഴിലേക്കെത്തുമ്പോള്‍ തേനി ഗ്രാമത്തിലെ കഥയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ചിത്രത്തിന്റെ അന്തസത്ത ചോരാതെ തമിഴിലേക്ക് റീമേക്ക് ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

Remake

തമിഴ് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് ചിത്രം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പ്രമേയം മാത്രമെടുത്ത്അതിനെ പുതിയ പശ്ചാത്തലത്തില്‍ ഒരുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സമുദ്രക്കനിയാണ് ചിത്രത്തിന് സംഭാഷണമൊരുക്കുന്നത്. നമിതാ പ്രമോദാണ് ജിംസിയുടെ വേഷത്തിലെത്തുന്നത്. ആര്‍ട്ടിസ്റ്റ് ബേബിയായി എംഎസ് ഭാസ്‌കറാണ് വേഷമിടുന്നത്.

English summary
Priyadarshan about Maheshinte Prathikaram Remake

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam