»   » മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ ത്യാഗമോ? ലാലേട്ടൻ കുഞ്ഞാലി മരക്കാര്‍ ആവില്ലെന്ന് പ്രിയദര്‍ശന്‍

മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ ത്യാഗമോ? ലാലേട്ടൻ കുഞ്ഞാലി മരക്കാര്‍ ആവില്ലെന്ന് പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ ത്യാഗമോ?

മലയാള സിനിമയിലെ ഏറ്റവും നല്ല കൂട്ടുകെട്ടായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയ്ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിസ്മയ ചിത്രം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്രയാണ് മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കാന്‍ പോവുന്ന ചിത്രം എല്ലാവരെയും അതിശയിപ്പിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. അതിനിടെ പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാര്‍ തീരുമാനമായതോടെ പ്രിയദര്‍ശന്‍ അതില്‍ നിന്നും മാറിയിരിക്കുകയാണ്.

പ്രിയദര്‍ശന്റെ സിനിമ


പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുമെന്നും ആ സിനിമ കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണെന്നുമായിരുന്നു പുതിയ വാര്‍ത്തകള്‍. നവംബര്‍ ഒന്നിനായിരുന്നു സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വന്നതായി സംവിധായകന്‍ പറയുകയാണ്.

രണ്ട് കുഞ്ഞാലി മരക്കാര്‍ വേണ്ട

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാരെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നെങ്കിലും സ്ഥിതികരണം ഒന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നതിന് ശേഷം മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരക്കാരുടെ ആവശ്യമില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാല്‍ ചിത്രം

രണ്ട് സിനിമകളെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നതോടെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ തമ്മില്‍ മത്സരമായിരുന്നെന്ന് പറയാം.
പ്രിയദര്‍ശന്‍ ഇപ്പോള്‍ പറഞ്ഞതനുസരിച്ച് മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ അഭിനയിക്കുന്നില്ലെന്നതാണ് വ്യക്തമാവുന്നത്.

പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്..

മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതകഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതിന് നിറയെ ഗവേഷണം ആവശ്യമാണെന്നും അത് നടന്ന് കൊണ്ടിരിക്കുകയാണെന്നുമായിരുന്നു മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.

മറ്റ് തിരക്കുകള്‍


മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന 'നിമിര്‍' എന്ന ചിത്രമാണ് പ്രിയദര്‍ശന്റെ അടുത്ത സിനിമ. അതിനൊപ്പം ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന സിനിമകളുമുണ്ട്. മാത്രമല്ല മോഹന്‍ലാല്‍ ഒരുപാ്ട് സിനിമകളുടെ തിരക്കുകളിലാണ്. അതിനാല്‍ ഇരുവരുമൊന്നിച്ചുള്ള അടുത്ത സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍

സന്തോഷ് ശിവന്റെ സംവിധാനത്തിലാണ് മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിക്കുന്നത്. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. സിനിമയില്‍ നിന്നും പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

English summary
Priyadarshan Opens Up Aout Mohanlal's Kunjali Marakkar!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam