twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയദര്‍ശന്‍ വിരമിക്കുന്നു, കാരണം വ്യക്തിപരം

    By Aswathi
    |

    ഗീതാഞ്ജലിയ്ക്ക് ശേഷം പ്രിയദര്‍ശനെ കുറിച്ച് വന്നിരുന്ന വാര്‍ത്തകള്‍ ഭാര്യ ലിസിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇരുവരും തമ്മില്‍ പിരിയാനൊരുങ്ങുന്നെന്നുവരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം എല്ലാ കുടുംബത്തിലും ഉള്ളപോലെ സൗന്ദര്യ പിണക്കം മത്രമാണെന്ന് വിശദീകരിച്ച് പ്രിയന്‍ തന്നെ രംഗത്ത് വന്നതോടെ എല്ലാം ഒന്ന് കെട്ടടങ്ങി. സിസിഎല്‍ ഫൈനലില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാദങ്ങളെല്ലാം ഒന്നുമല്ലാതായി.

    എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം പ്രയന്‍ സിനിമയില്‍ നിന്ന് വിരമിക്കുന്നുവെന്ന്. ഇക്കാര്യം പ്രിയന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞെന്നാണ് അറിയുന്നത്. സജീവമായിരിക്കെ ഒരു സിനിമാ പ്രവര്‍ത്തകന്‍ വെള്ളിത്തരയില്‍ നിന്ന് വിരമിക്കുന്നത് ഒരു പക്ഷെ ഇത് ആദ്യത്തെ സംഭവമായിരിക്കും. അവസരങ്ങള്‍ കുറയുമ്പോള്‍ സ്വാഭാവികമായുള്ള പിന്മാറ്റമല്ലാതെ ആരും വിരമിച്ചതായി അധികം കേട്ടിട്ടില്ല.

    ഇന്ത്യയില്‍ തന്നെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളാണ് പ്രിയന്‍. ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഒരാള്‍. അങ്ങനെയുള്ള പ്രിയന്റെ ഈ വരിമിക്കല്‍ തീര്‍ത്തും വ്യക്തിപരം മാത്രമണെന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. അതേ സമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ പ്രിയന് താത്പര്യമുണ്ട്

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    പൂച്ചയ്‌ക്കൊരു മൂക്കുത്തി

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പൂച്ചയ്‌ക്കൊരു മൂക്കുത്തി. മോഹന്‍ലാലും ശങ്കറും മേനകയും മുഖ്യവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത് 1984ലാണ്

    ഓടരുതമ്മാവാ ആളറിയാം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയനൊരുക്കിയ ആ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രം ഒരു സമ്പൂര്‍ണ ഹാസ്യചിത്രമായിരുന്നു. മുകേഷ്, ശങ്കര്‍, നെടുമുടി വേണു, ശ്രീനിവാസന്‍, ലിസി തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍

    ബോയിംഗ് ബോയിംഗ്

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    ബോയിങ് ബോയ്ങ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചിക്കന്‍ കറി വയ്ക്കുന്ന രംഗം മലാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളിലൊന്നാണ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, എംജി സോമന്‍, ജഗതി ശ്രീകുമാര്‍, ലിസി, സുകുമാരി, മേനക തുടങ്ങിയവരായരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രനിവാസനും പ്രിയനും ചേര്‍ന്ന് കഥയെഴുതി

    ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മോഹന്‍ലാലിനെ നായകനാക്കി പ്രിയനൊരുക്കിയ മറ്റൊരു ഹാസ്യ കുടുംബ ചിത്രം. ഇതിനും പ്രിയന് വേണ്ടി തിരക്കഥയെഴുതിയത് ശ്രീനിവാസന്‍ തന്നെ. ലിസി ഈ ചിത്രത്തിലും നായികയായെത്തി. മേനകയും മുകേഷുമായിരുന്നു മറ്റ് താരങ്ങള്‍

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയനൊരുക്കിയ ഈ ചിത്രത്തിലെയും നായികാ നായകന്മാര്‍ മോഹന്‍ലാലും ലിസിയും തന്നെ. മുകേഷ്, ശ്രീനിവാസന്‍, ജഗതി ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്ക് സ്ഥിരം സ്ഥാനം നല്‍കുകയും ചെയ്തു

    താളവട്ടം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മലയാളികളുടെ ഇഷ്ട ചിത്രങ്ങലുടെ പട്ടികയില്‍ എന്നും താളവട്ടമുണ്ടാകും. പ്രിയന്‍ തന്നെയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കാര്‍ത്തികയും മോഹന്‍ലാലും താരജോഡികളായെത്തിയ ചിത്രത്തില്‍ ലിസിക്കുമുണ്ടായിരുന്നു ഒരു വേഷം

    വെള്ളാനകളുടെ നാട്

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    ഇതും ശ്രീനിവാസന്റെ തിരക്കഥയായിരുന്നു. 98ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാലും ശോഭനയുമായിരുന്നു താരങ്ങള്‍.

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    പ്രിയന്റെ കഥയ്ക്ക് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ മറ്റൊരു ചിത്രം. മോഹന്‍ലാലും രഞ്ജിനുയും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. മനോഹരമായ പാട്ടുകള്‍ക്കൊണ്ടും ഈ ചിത്രം ശ്രദ്ധേയമാണ്

    ആര്യന്‍

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    താര സമ്പന്നമായ ഒരു ചിത്രം. മോഹന്‍ലാല്‍, രമ്യ കൃഷ്ണന്‍, മോനിഷ, ശ്രീനിവാസന്‍, എംജി സോമന്‍, ശോഭന, ഗവിന്‍ പക്കാര്‍ഡ്, അങ്ങനെ നീളുന്നു താരനിര

    ചിത്രം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    എത്ര കണ്ടാലും മടുക്കാത്ത മലയാള സിനിമകളിലൊന്നേതാണെന്ന് ചോദിച്ചാല്‍ മടിക്കാതെ പറയാം ചിത്രം. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലൂടെ ഒന്നിച്ച രഞ്ജിനിയും മോഹന്‍ലാലും വീണ്ടും ചിത്രത്തിലടെ ഒന്നിച്ചു.

    വന്ദനം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    എങ്കിലേ എന്നോട് പറ ഐ ലവ്യൂന്ന്.. പ്രേമിക്കുന്ന മനസ്സുകള്‍ എന്നും ഓര്‍ക്കുന്ന ഡയലോഗുകളിലൊന്ന്. ഈ ചിത്രത്തിലൂടെയാണ് പ്രിയന്‍ ഗിരിജ ഷെട്ടര്‍ എന്ന ഫിലോസഫറും മാധ്യമപ്രവര്‍ത്തകും ഡാന്‍സറുമായ ഗിരിജ ഷെട്ടര്‍ എന്ന നായികയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഇവര്‍ ആകെ ചെയ്തത്. വി ആര്‍ ഗോപാലകൃഷ്ണനാണ് വന്ദനത്തിന് വേണ്ടി തിരക്കഥയെഴുതിയത്.

    കിലുക്കം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    കണ്ടു മതിവരാത്ത മറ്റൊരു പ്രിയന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. ചിരിച്ചും കരഞ്ഞും മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്വേണു നാഗവള്ളിയാണ്. മോഹന്‍ലാലിനെ കൂടാതെ ജഗതി ശ്രീകുമാര്‍, തിലകന്‍, രേവതി, ഇന്നസെന്റ്, മുരളി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി

    അദൈ്വതം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മോഹന്‍ലാലും ജയറാമും രേവതിയും എംജി സോമനും മുഖ്യവേഷത്തിലെത്തിയ ഈ പ്രിയന്‍ ചിത്രം റിലീസായത് 1991ലാണ്.

    മിഥുനം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    പ്രിയന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പിറന്ന മറ്റൊരു കുടുംബ ഹാസ്യ ചിത്രം. ഉര്‍വശി, തിക്കുറിശ്ശി, ജഗതി, ഇന്നസെന്റ്, ശ്രീനിവാസന്‍, കെപിഎസി ലളിത തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തി.

    തേന്മാവിന്‍ കൊമ്പത്ത്

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മോഹന്‍ലാലിന്റെയും പ്രിയന്റെയും ശോഭനയുടെയും എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് പറയാന് പറഞ്ഞാല്‍ മൂവരും ഒന്നിച്ചു പറയും തേന്മാവിന്‍ കൊമ്പത്ത് എന്ന്. നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ ശ്രീനിവാസന്‍ തുടങ്ങിയ താരനിരയായിരുന്നു ചിത്രത്തിന്റെ മറ്റൊരു വിജയം

    മിന്നാരം

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മിന്നാറം നൂറുവട്ടം കാണാന്‍ തയ്യാറാണ്. പക്ഷെ ക്ലൈമാക്‌സ് ഒരിക്കല്‍ മാത്രം കണ്ടാല്‍ മതിയെന്നാണ്. ശോഭനയുടെയും മോഹന്‍ലാലിന്റെയും കെമിസ്ട്രി വെള്ളിത്തിരയില്‍ സജീവമാകുന്ന കാലമായിരുന്നു അത്.

      കാലാപാനി

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    ഇംഗ്ലീഷില്‍ കറുത്ത വെള്ളം(black water) എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ബ്രിട്ടീഷ് ഇന്ത്യ ഭരിച്ചതിന്റെ ദുഷ്ടമുഖങ്ങള്‍ തുറന്നു കാണിക്കുച്ച ചിത്രമായിരുന്നു. മോഹന്‍ലാല്‍, പ്രഭു, ടമ്പു, അമിര്‍ഷ് പുരി, തുടങ്ങിയ വലിയ ഒറു താരനിര ചിത്രത്തിലുണ്ടായിരുന്നു

    ചന്ദ്രലേഖ

    പ്രിയന്റെ പ്രധാന ചിത്രങ്ങള്‍ കാണൂ

    മനോഹരമായ ഒരു പ്രണയ, കടുംബ കഥയായിരുന്നു ചന്ദ്രലേഖ പറഞ്ഞത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുകന്യ, പൂജ ബട്ര തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി. പ്രിയദര്‍ശന്‍ തന്നെയണ് ചിത്രത്തിന് തിരക്കഥയെഴുതിയതും.

    English summary
    The rumour is that ace director Priyadarshan is getting ready to hang up his boots. He is said to have disclosed this to his close friends. In his discussions with friends, he cited personal reasons behind his decision.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X