പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഫഹദ് ഉണ്ട്, സൂര്യ ഇല്ല
ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു മലയാളത്തില്‍ ഒരു പടം പിടിയ്ക്കാന്‍. ഇത്തവണ പ്രിയനൊപ്പം കൈകോര്‍ക്കുന്നത് മലയാളത്തിന്റെ പ്രിയ കാരം ഫഹദ് ഫാസില്‍. ഫഹദിനേയും, സൂര്യയെയും, അക്ഷയ് കുമാറിനെയും നായകരാക്കി പ്രിയന്‍ ചിത്രങ്ങളൊരുക്കുന്നുവെന്ന വാര്‍ത്ത ഇടയ്ക്ക് പരന്നിരുന്നു. എന്നാല്‍ സൂര്യയെയും അക്ഷയ് കുമാറിനെയും വച്ച് പടമെടുക്കുന്ന കാര്യം തന്റെ ചിന്തയിലില്ലെന്ന് പ്രിയന്‍. പക്ഷേ മലയാളത്തിലെ തന്റെ അടുത്ത ചിത്രത്തിലെ നയകന്‍ ഫഹദാണെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫഹദ് അഭിനയിക്കുന്ന ചിത്രത്തിന്റെ തമിഴില്‍ പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാറുമായിരിയ്ക്കും നായകന്‍മാരാകുന്നതെന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമാണ് ചിത്രമൊരുക്കാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

പ്രിയന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ ഗീതാഞ്ജലി എന്ന ചിത്രമൊരുക്കിയചത്. ചിത്രം വിജയിച്ചില്ല. ഇതിന് മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ പല പ്രിയദര്‍ശന്‍ ചിത്രങ്ങളുടേയും അവസ്ഥ ഇതു തന്നെയായിരുന്നു. മലയാളത്തിലേക്ക് വീണ്ടുമൊരു പ്രിയന്‍കാലഘട്ടം കൊണ്ട് വരാന്‍ പുതിയ ചിത്രത്തിനാകുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications