»   » നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഐവി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെ എന്ന ചിത്രം കണ്ട് പ്രിയദര്‍ശന്റെ മനസ്സ് നിറഞ്ഞു. അതില്‍ നിന്ന് ഇഷ്ടപ്പെട്ട ഒരു ഭാഗമെടുത്ത് പ്രിയന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ചിത്രത്തിന് ഒരു മുത്തശ്ശിക്കഥ എന്ന് പേരിട്ടു.

മുത്തശ്ശിക്കഥയ്ക്ക് ഒരു പുതുമുഖ നടനെ ആയിരുന്നു പ്രിയദര്‍ശന് ആവശ്യം. ഒരുപാട് തേടി അലഞ്ഞിട്ടും മനസ്സിലുള്ള കഥാപാത്രത്തിന് യോജിച്ച ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വായിക്കൂ...

കടപ്പാട്: മെട്രോമാറ്റിനി

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

മിമിക്രിയില്‍ നിന്ന് അഭിനേതാക്കള്‍ ഒരുപാട് വരുന്ന കാലമായിരുന്നു അത്. അങ്ങനെയാണെങ്കില്‍ മിമിക്രിയില്‍ ഒരു നടനെ തപ്പാം എന്ന് പ്രിയന്‍ പറഞ്ഞു.

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

അങ്ങനെ നാല് ചെറുപ്പക്കാര്‍ നിന്ന് അവതരിപ്പിച്ച ഒരു മിമിക്രി കാസറ്റ് പ്രിയദര്‍ശനും സുഹൃത്തുക്കളും കണ്ടു. ജയറാമും സംഘവുമായിരുന്നു അത്. ജയറാമിന്റെ പ്രകടനം പ്രിയന് നന്നായി ഇഷ്ടപ്പെട്ടു. നായകനായി ജയറാമിനെ നോക്കിയാലോ എന്ന് ആലോചിച്ചു.

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

ജയറാം മതി എന്ന് പ്രിയന്‍ പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു, 'കിട്ടൂല പ്രിയാ... അത് മലയാറ്റൂറിന്റെ ബന്ധുവാണ്. രണ്ടാഴ്ചമുമ്പ് പദ്മരാജന്റെ പുതിയ ചിത്രത്തില്‍ ഡബിള്‍ റോളിന് വേണ്ടി ബുക്ക് ചെയ്തു കഴിഞ്ഞു' എന്ന്

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

അത് കേട്ട് പ്രിയന്‍ പറഞ്ഞു, കൊള്ളാലോ, ഞാന്‍ കണ്ടു പിടിച്ച സമയത്ത് തന്നെ പദ്മരാജന്‍ പൊക്കിയിരിയ്ക്കുന്നു. നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു'

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

പ്രിയദര്‍ശന്റെ പ്രവചനം ഫലിച്ചു, പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെ ആരും കൊതിയ്ക്കുന്ന ഒരു തുടക്കം ജയറാമിന് ലഭിച്ചു. പിന്നീട് കുടുംബ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ജനപ്രിയനായകനായി വളര്‍ന്നു.

നിങ്ങള്‍ നോക്കിക്കോ അവന്റെ സമയം തെളിഞ്ഞു, ജയറാമിന്റെ ഭാവി പ്രവചിച്ച പ്രിയന്‍

ഒടുവില്‍ ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തില്‍ ജയറാമിന് വച്ച വേഷം ഗണേഷ് കുമാറിന് കൊടുത്തു. വിനീത്, നിരോഷ ത്യാഗരാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്

English summary
Priyadarshan predicted Jayaram's future

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam