»   » ഒപ്പം ട്രെയിലറിന് കമന്റ് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മയ്ക്ക് പ്രിയദര്‍ശന്റെ മറുപടി!

ഒപ്പം ട്രെയിലറിന് കമന്റ് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മയ്ക്ക് പ്രിയദര്‍ശന്റെ മറുപടി!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പത്തിന്റെ ട്രെയിലര്‍ കണ്ട് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ അഭിപ്രായം പറഞ്ഞിരുന്നു. ഹോളിവുഡ് ചിത്രമായ 'ടേക്കണിനിക്കോള്‍' മികച്ച വേര്‍ഷനാണ് ഒപ്പം എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മ പറഞ്ഞത്. എപ്പോഴും നെഗറ്റീവ് അഭിപ്രായങ്ങള്‍ പറയുന്ന രാംഗോപാല്‍ ഒപ്പത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കണ്ട രാം ഗോപാല്‍ വര്‍മ പറഞ്ഞത്


ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നു. ഞാന്‍ ഇത് ആദ്യമായാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്. എന്നാല്‍ ഒട്ടേറെ ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള രാമുവിന്റെ ഈ അഭിപ്രായത്തെ അഭിനന്ദനമായിട്ടാണ് താന്‍ കാണുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.


ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നു, ജനത ഗാരേജ് ബോക്‌സ് ഓഫീസ് കളക്ഷന്‍!


ഒപ്പം ട്രെയിലറിന് കമന്റ് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മ

ത്രില്ലര്‍ സിനിമകളില്‍ ഏറ്റവും മികച്ച ചിത്രമാണ് ടേക്കണ്‍. അതുക്കൊണ്ട് തന്നെ ടേക്കണേക്കാള്‍ ബെറ്റര്‍ എന്ന രാമുവിന്റെ അഭിപ്രായത്തെ താന്‍ പോസിറ്റീവായി കാണുന്നുവെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.


താനും രാമുവും തമ്മില്‍

വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ് താനും രാമുവും തമ്മില്‍. രാമുവിന്റെ അഭിപ്രായം തനിക്ക് പ്രോത്സഹനമാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.


മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രം

മോഹന്‍ലാല്‍ ഒരു അന്ധന്റെ വേഷം അവതരിപ്പിക്കുന്നതാണ് ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ എന്ന കഥാപാത്രം ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതും പിന്നീട് യഥാര്‍ത്ഥ കൊലപാതകിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമമാണ് ചിത്രം.


ഏറെ പ്രതീക്ഷകളോടെ

ഏറെ പ്രതീക്ഷകളോടെ എത്തുന്ന ഒപ്പം സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


English summary
Priyadarshan replied for Ram Gopal Varma's opinion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam