കേരളത്തിലെ അതിബുദ്ധിമാന്‍മാര്‍ക്കു വേണ്ടിയുളള സിനിമയല്ലിത്! മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍

By Midhun Raj

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇവയെല്ലാം ഇരുകൈയ്യും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചിരുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം

അതേസമയം കഴിഞ്ഞ ദിവസം നടന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങില്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു, മരക്കാര്‍ അറബിക്കടലിനെക്കുറിച്ചായിരുന്നു സംവിധായകന്‍ മനസുതുറന്നത്. എന്നും എപ്പോഴും തനിക്കു താങ്ങായി നിന്നിട്ടുളള സ്വന്തം ലാലുവിന് ഞാന്‍ കൊടുക്കുന്ന സമ്മാനമാണ് മരക്കാറെന്നാണ് പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞത്. ഇതൊരു റിയലിസ്റ്റിക്ക് ചിത്രമോ ചരിത്ര സിനിമയോ അല്ല, എന്നും സംവിധായകന്‍ പറയുന്നു.

കേരളത്തിലെ അതിബുദ്ധിമാന്മാര്‍ക്കു

കേരളത്തിലെ അതിബുദ്ധിമാന്മാര്‍ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ എടുത്തിട്ടുളളതെന്നും സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും അവര്‍ക്ക് കയ്യടിക്കാനുമാണ് താന്‍ സിനിമകള്‍ ഉണ്ടാക്കിയിട്ടുളളതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാര്‍ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആകാനാണ് തന്റെ ശ്രമം. ഇതുപോലെയുളള വമ്പന്‍ ചിത്രങ്ങള്‍ വന്നാലെ നമ്മുടെ ഇന്‍ഡസ്ട്രി മുന്നോട്ടു വളരുകയുളളു എന്നും മരക്കാര്‍ അതിന് ഒരു കാരണം ആയി തീരും എന്നുളള വിശ്വാസം ഉണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന

പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രമാവില്ല മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന പ്രതീക്ഷയും സംവിധായകന്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഒരു സ്‌നീക്ക് പീക്ക് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. സ്‌നീക്ക് പീക്ക് ടീസറിന് മികച്ച പ്രതികരണമാണ് ചടങ്ങില്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരക്കാറിന്റെ പകുതി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പോലും കഴിയുന്നതിന് മുന്‍പായിട്ടാണ് ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്. അടുത്ത വര്‍ഷം അഞ്ചു ഭാഷകളിലായിട്ടാണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങുന്നത്.

എംടി സര്‍ ചന്തു

എംടി സര്‍ ചന്തു എന്ന കഥാപാത്രത്തെ ഒന്നു പൊളിച്ചെഴുതിയത് പോലെയാണ് മരക്കാര്‍ എന്ന കഥാപാത്രത്തിന് തന്റെ വേര്‍ഷന്‍ കൊടുത്തതെന്ന് പ്രിയദര്‍ശന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. തന്റെ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കൂടെ നിന്ന ആന്റണി പെരുമ്പാവൂരിനും ചടങ്ങില്‍ പ്രിയദര്‍ശന്‍ നന്ദി പറഞ്ഞു. വമ്പന്‍ താരനിരയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്.

Recommended Video

റിലീസിന് മുന്‍പേ അങ്കം ജയിച്ച് മരക്കാര്‍, ഇത് ലാലേട്ടന്‍ മാജിക്
നെടുമുടി വേണു

നെടുമുടി വേണു,പ്രഭു,അര്‍ജുന്‍,സുനില്‍ ഷെട്ടി,മുകേഷ്, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,ഹരീഷ് പേരടി തുടങ്ങിയവരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 100 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു മരക്കാര്‍ പ്രധാനമായും ചിത്രീകരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X