»   » ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയെ വെല്ലുന്ന പ്രണയവും വിവാഹവുമായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും. മാതൃകാ ദമ്പതിമാരെ പോലെ 24 വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് ജീവിച്ചു. പെട്ടന്നുള്ള വിവാഹ മോചനം ആരാധകര്‍ക്കും ഞെട്ടലായിരുന്നു.

ലിസിയുമായി പരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. ചെറിയൊരു ഈഗോ ക്ലാഷിന്റെ പേരിലാണ് ഞങ്ങള്‍ പിരിഞ്ഞതെന്നും തന്നെ സംബന്ധിച്ച് അത് ഷോക്കായിരുന്നു എന്നും പ്രിയന്‍ പറഞ്ഞു. ലിസിയെ കുറിച്ച് പ്രിയന്റെ വാക്കുകള്‍, തുടര്‍ന്ന് വായിക്കാം...

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

എന്റെ വിജയത്തിന്റെ മുഴുവന്‍ കാരണക്കാരി എന്റെ ഭാര്യയാണ്. ഒരു ദിവസം പോലും ഞങ്ങള്‍ വഴക്കിട്ടിരുന്നില്ല. ഞാനെവിടെ പോയൊന്നോ എന്തിന് പോയെന്നോ, പൈസ എന്തിന് വേണ്ടി ചെലവാക്കിയെന്നോ അവള്‍ ചോദിക്കില്ല. അതായിരുന്നു എന്റെ വിജയ രഹസ്യവും. ലിസി ഒരു തരത്തിലും എന്നെ ശല്യം ചെയ്തിട്ടില്ല.

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

എന്റെ കുട്ടികളെ അന്തസ്സായിട്ടാണ് ലിസി വളര്‍ത്തിയത്. ഒരു അമ്മ എന്ന നിലയില്‍, ലോകത്തില്‍ ഏറ്റവും നല്ല അമ്മയാണ് ലിസി. അച്ഛന്‍ കഷ്ടപ്പെട്ടിട്ടാണ് പടം എടുക്കുന്നതെന്നും ആ പണത്തിന് അതിന്റെ വില കൊടുക്കണമെന്നും അവള്‍ മക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

എന്റെ മകന്‍ വിലയുള്ള കാറില്‍ കയറില്ല. ഒരിക്കല്‍ ഞാന്‍ ബീറ്റില്‍ കാര്‍ വാങ്ങിച്ചിട്ട് സ്‌കൂളില്‍ അവനെ കൂട്ടാന്‍ പോയി. ഇനിയൊരിക്കലും അച്ഛന്‍ ഈ കാറ് കൊണ്ടുവരരുത് എന്നാണ് അവന്‍ പറഞ്ഞത്. അത്രയേറെ സിംപിളായിട്ടാണ് ലിസി അവരെ വളര്‍ത്തിയത്. പണത്തിന്റെ വിലയും അന്തസ്സുമെല്ലാം അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

എന്റെ അച്ഛനും അമ്മയ്ക്കും ലിസിയെ ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ അനിയത്തിയെക്കാളും ഇഷ്ടമായിരുന്നു അച്ഛന് ലിസിയെ. അനിയത്തി ഡോക്ടറേറ്റെടുത്ത പ്രൊഫസറാണ്. ലിസിയുടെ അച്ചടക്കം കണ്ട് പഠിക്കണമെന്ന് അച്ഛന്‍ അവളോട് പറയും

ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗത്തിലെന്ന പോലെ; പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പ്രിയന്‍

ഇത്രയും കാലം ഞാന്‍ ലിസിയ്‌ക്കൊപ്പം ജീവിച്ചത് സ്വര്‍ഗ്ഗതിലാണ്. ഇപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. എങ്കിലും വിടിന്റെ മുന്നിലെ 'പ്രിയദര്‍ശന്‍ -ലിസി' എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല. എനിക്കറിയാം, എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും എനിക്കവളോടും അവള്‍ക്കെന്നോടും ബഹുമാനമുണ്ട്- പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Priyadarshan reveals the reason behind his divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam