»   » ഭാര്യയും സഹോദരിയും അല്ലാതെ മമ്മൂട്ടിയെ ആ പേര് വിളിക്കുന്നത് മോഹന്‍ലാല്‍ മാത്രം, ഏത് പേര്?

ഭാര്യയും സഹോദരിയും അല്ലാതെ മമ്മൂട്ടിയെ ആ പേര് വിളിക്കുന്നത് മോഹന്‍ലാല്‍ മാത്രം, ഏത് പേര്?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ തല്ലുകൂടുന്ന ആരാധകര്‍ക്കും അറിയാം രണ്ട് പേരും തമ്മിലുള്ള സൗഹൃദബന്ധം എത്രത്തോളമാണെന്ന്. വ്യക്തികള്‍ എന്ന നിലയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തീര്‍ത്തും വ്യത്യസ്തരാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഈ താരതമ്യം ചെയ്യലില്‍ ഒരു അര്‍ത്ഥവും ഇല്ല.

വരുന്നു മെഗാസ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം, എഴുപത് കോടി മുതല്‍ മുടക്കില്‍ മമ്മൂട്ടി ചിത്രം !!

ലാലിനെയും മമ്മൂട്ടിയെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ സംസാരിക്കുകയുണ്ടായി. ഇരുവരുടെയും വൈകാരിക ബന്ധത്തെ കുറിച്ചും പ്രിയന്‍ പറയുന്നു

മമ്മൂക്ക എന്ന് വിളിക്കുന്നവര്‍

സിനിമാമേഖലയിലെ ഭൂരിഭാഗവും മമ്മൂട്ടിയെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത് മമ്മൂക്ക എന്നാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സംബോധന ബഹുമാനത്തേക്കാള്‍ വൈകാരികതയില്‍ ഊന്നിയതാണ് എന്നാണ് പ്രിയന്റെ അഭിപ്രായം

ലാല്‍ വിളിയ്ക്കുന്നത്

ലാല്‍ മമ്മൂട്ടിയെ വിളിയ്ക്കുന്നത് ഇച്ചിക്ക എന്നാണ്. എന്റെ അറിവില്‍ മമ്മൂട്ടിക്കയുടെ ഭാര്യയും സഹോദരിയും ലാലും മാത്രമാണ് അദ്ദേഹത്തെ ഇച്ചിക്ക എന്ന് വിളിയ്ക്കുന്നത് എന്ന് പ്രിയന്‍ പറഞ്ഞു.

സിനിമയില്‍ ഇത് സ്വാഭാവികം

അത്രയും അടുത്തൊരു ബന്ധം മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുണ്ട്. സിനിമകള്‍ വരുമ്പോള്‍ ഫാന്‍സുകാരുണ്ടാകുന്നു, അവര്‍ ചേരിതിരിയുന്നു. അതൊക്കെ സ്വാഭാവികമായ കാര്യമാണ്.

മതപരമായ വേര്‍തിരിവ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രണ്ട് തരത്തില്‍ നിര്‍ത്തിയിട്ട് അത് മതപരമായി വേര്‍തിരിക്കുന്ന ഏര്‍പ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. പലരുടെയും സ്വാര്‍ഥ താല്‍പര്യങ്ങളാണിത് എന്ന് പ്രിയന്‍ പറയുന്നു

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Priyadarshan reveals what Mohanlal fondly calls Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam