പ്രിയദര്‍ശന്റെ പുതിയ പ്രോജക്ട് ബോളിവുഡ് സംവിധായകനൊപ്പം

ബോളിവുഡിലും തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകാനാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നു എന്ന് ഈ അടുത്ത് വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

എന്നാല്‍ മോഹന്‍ലാലിനൊപ്പമുള്ള ഈ പുതിയ ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചിത്രത്തിലേക്ക് കൂടി കടക്കുകയാണ്. ബോളിവുഡ് സംവിധായകനും ഛായാഗ്രാഹകനുമായ രോഹിത് ഷെട്ടിയ്‌ക്കൊപ്പമാണ് പുതിയ പ്രോജക്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് രോഹിത് ഷെട്ടി ഏറ്റെടുക്കുക.

rohitshetty-priyadarshan

ഇരുവരും ഫിലിം ഇന്‍ഡസ്ട്രിയിലെ തിരക്കുള്ള സംവിധായകരാണ്. ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ രോഹിത് ഷെട്ടി. ഈ ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുകയുള്ളൂ.ഗോല്‍മാല്‍ സീരിസ് സിനിമകളും ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സപ്രസ് വരെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തതും രോഹിത് ഷെട്ടിയാണ്.

പ്രശസ്ത സംവിധായകര്‍ ഒന്നിച്ചൊരുക്കുന്ന ഈ പുതിയ ചിത്രം പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കും. ചിത്രത്തിലെ കഥാപാത്രങ്ങളെയോ മറ്റ് വിവരങ്ങളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും മറ്റ് കാര്യങ്ങളും ഈ വര്‍ഷം അവസാനം തുടങ്ങുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X