എന്‍റെ ഹൃദയത്തോട് ചേര്‍ന്നൊരാളുമുണ്ട്! പ്രിയദര്‍ശന്‍റെ കുറിപ്പിലൊളിഞ്ഞിരിക്കുന്നത് ലിസിയോ?
മലയാളത്തിന്റെ പ്രിയ സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഇന്നും കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ലഭിച്ചത്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ ഒരുമിച്ചെത്തുകയാണ് ഇരുവരും. ബ്രഹ്മാണ്ഡമായൊരുക്കുന്ന ചരിത്ര സിനിമ രണ്ട് ഭാഗങ്ങളിലായാണ് ഇറങ്ങുന്നത്. ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന പ്രിയദര്‍ശന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഡിസംബര്‍ 30ന് ലഭിച്ച എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ, എനിക്കും എന്റെ ഹൃദയത്തോട് അടുത്ത ഒരാള്‍ ഉണ്ട് എന്ന പോസ്റ്റുമായാണ് അദ്ദേഹം ഇപ്പോള്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരെക്കുറിച്ചുള്ള കുറിപ്പാണ് ഇതെന്നുള്ള ചോദ്യവുമായാണ് ആരാധകരെത്തിയിട്ടുള്ളത്. ലിസിയുടെ പിറന്നാളാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും കുറിപ്പിന് കീഴിലുണ്ട്. ഹൃദയത്തോട് അടുത്ത ആളായി അദ്ദേഹം വിശേഷിപ്പിച്ച ആളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പലരും. നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെഹ്കിലും നന്നായി കണ്ടാല്‍ മതി, ഒരു നോക്ക് ഈ മെസ്സേജ് കണ്ടിരുന്നുവെങ്കില്‍, കാണും ഇതായിരുന്നു പോസ്റ്റിന് കീഴിലെ ആദ്യ കമന്റ്. ഈ കമന്റിന് ലൈക്കുമായി പ്രിയദര്‍ശനും എത്തിയിരുന്നു.

നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ലിസിയും പ്രിയദര്‍ശനും പ്രണയത്തിലായത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും ഒന്നായത്. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് ലക്ഷ്മി എന്ന് ലിസി പേരിനൊപ്പം ചേര്‍ത്തത്. 2014 ഡിസംബര്‍ 1ന് ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാനായി കോടതിയെ സമീപിക്കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 1നായിരുന്നു ഇവര്‍ക്ക് വിവാഹമോചനം ലഭിച്ചത്. വിവാഹശേഷവും ലിസിയോട് സൗഹൃദം സൂക്ഷിക്കുന്നുണ്ട് പ്രിയദര്‍ശന്‍. വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രവുമായി അദ്ദേഹമെത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ പോസ്റ്റിലെ പ്രിയപ്പെട്ടൊരാള്‍ ലിസി തന്നെയാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഫെബ്രുവരിയിലാണ് ലിസിയുടെ പിറന്നാളെന്നുള്ള കണ്ടെത്തലുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രിയപ്പെട്ടൊരാളായാലും അവരത് അറിയട്ടെ എന്നാണ് മറ്റ് ചിലരുടെ ആശംസ.


Click it and Unblock the Notifications