മരട് സംഭവം സിനിമയാക്കിയാല്‍ എന്റെ ക്ലൈമാക്‌സ് ഇങ്ങനല്ല! തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍

By Midhun Raj

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് ദിവസങ്ങളിലായി നാല് ഫ്‌ളാറ്റുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നുവീണത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു കായല്‍ കയേറി നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെ മരട് ആസ്പദമാക്കി ഒരു സിനിമയും ഡോക്യൂമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനായി ഫ്ളാറ്റ് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഷൂട്ട് ചെയ്ത് ശേഖരിച്ചിരുന്നു. അതേസമയം മരട് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തിയിരുന്നു.

താനാണ് സിനിമ

താനാണ് സിനിമ ഒരുക്കുന്നതെങ്കില്‍ ഇതിന്റെ ക്ലൈമാക്‌സ് ഇങ്ങനെ ആയിരിക്കില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മനോരമ ന്യൂസിനോടാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നെങ്കില്‍ അതിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്‌ളാറ്റിലെവിടെയെങ്കിലും കെട്ടിയിട ശേഷം ഫ്‌ളാറ്റ് തകര്‍ക്കുന്നു,

ഞാന്‍ സംവിധാനം ചെയ്ത

ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന സീന്‍, മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്. പ്രിയദര്‍ശന്‍ പറയുന്നു.

എല്ലാ രേഖകളും

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്‍കിയ ഫ്‌ളാറ്റുകളാണ് താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്‌ളാറ്റ് കെട്ടി ഉയര്‍ത്തിയതല്ല. ഉദ്യോഗസ്ഥരും നിര്‍മ്മാതാക്കളും നല്‍കിയത് വ്യാജ രേഖയാണെന്ന് അവര്‍ക്ക് എവിടെ നോക്കിയാലാണ് കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നത് നിയമം ലംഘിച്ച കെട്ടിടമാണെന്ന് മനസിലാകാതെ എംഎല്‍എയും മെമ്പറുമുണ്ടാകുമോ. പ്രിയദര്‍ശന്‍ ചോദിക്കുന്നു.

ഉയരുന്നത് കാണുമ്പോഴെങ്കിലും

ഉയരുന്നത് കാണുമ്പോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. പ്രയദര്‍ശന്‍ ചോദിക്കുന്നു. അതുകൊണ്ട് തന്നെ മരട് സിനിമ ആയിരുന്നവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്‌സ് തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നത് വേറെ കാര്യം. ഇതിന് സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിന് ശേഷം അകത്തും പോയെക്കും. നേതാക്കളോ? പ്രിയദര്‍ശന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X