»   » വിവാഹ മോചനത്തിന്റെ കാരണം ചോദിച്ച മകനോട് പ്രിയദര്‍ശന്‍ പറഞ്ഞത്

വിവാഹ മോചനത്തിന്റെ കാരണം ചോദിച്ച മകനോട് പ്രിയദര്‍ശന്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

ലിസിമായുള്ള വിവാഹ മോചനത്തിന് കാരണമെന്താണെന്ന് പ്രിയദര്‍ശനോട് ചോദിച്ചാല്‍ സംവിധായകന് ഉത്തരമില്ല. മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഇതേ ചോദ്യം സ്വന്തം മകന്‍ ചോദിച്ചപ്പോഴും ഉത്തരമില്ലായിരുന്നു എന്ന് പ്രിയന്‍ പറയുന്നു.

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 11 സുന്ദരികള്‍... കെട്ടാന്‍ പ്ലാനില്ലേ...

ഒരിക്കല്‍ മകന്‍ എന്നോട് ചോദിച്ചു, അച്ഛാ എന്താണ് ശരിക്കും നിങ്ങളുടെ പ്രശ്‌നം എന്ന്. ഞാന്‍ തിരിച്ചു ചോദിച്ചു നിനക്കെന്താണ് മനസ്സിലായത് എന്ന്. അറിയില്ല എന്നായിരുന്നു മറുപടി. ഞാനും അത് തന്നെ പറയും. അതാണ് സത്യം- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയന്‍

ഒരു പിണക്കവും ഇല്ലായിരുന്നു

സി സി എല്ലുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഒഴിച്ചാല്‍ ലിസിയുമായി ഒരു മൊട്ടുസൂചി വീണ സൗന്ദര്യ പിണക്കം പോലും ഉണ്ടായിരുന്നില്ല എന്ന് പ്രിയദര്‍ശന്‍ പറയുന്നു. നിസ്സാരമായ ഈഗോ ആകാം ചിലപ്പോള്‍ ഇതിലേക്ക് എത്തിച്ചത്.

ലിസിയായിരുന്നു എന്റെ വിജയം

എട്ട് വര്‍ഷം പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ആള്‍ വിട്ടുപോകുമെന്ന് കരുതാന്‍ കഴിയുമോ. വീട്ടില്‍ നിന്ന് പോകും വരെ എന്നും ലിസിയാണ് എനിക്ക് ചോറ് വിളമ്പി തന്നിരുന്നത്. എന്റെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുമായിരുന്നു. പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് ലിസിയാണ് എന്റെ വിജയം എന്ന്.

പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നം

ഒരിക്കലും ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം മറ്റൊരാള്‍ക്ക് പരിഹരിക്കാന്‍ കഴിയില്ലായിരുന്നു. മക്കള്‍ പോലും അതുകൊണ്ട് ഇടപെട്ടില്ല. ഒരുവീട്ടില്‍ അച്ഛനും അമ്മയും രണ്ട് മനസ്സായി കഴിയുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണെന്ന് അവരും കരുതിക്കാണും.

മക്കളുടെ പിന്തുണ

എനിക്കൊപ്പം മക്കളുണ്ടായിരുന്നു. അവര്‍ മുതിര്‍ന്ന കുട്ടികളാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറിയാം. ലോകം കണ്ടുവളര്‍ന്നവരാണവര്‍. ഞങ്ങളുടെ രണ്ട് പേരുടെയും കുറ്റം കണ്ടുപിടിയ്ക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചിട്ടില്ല. എന്നെ കുറിച്ച് മോശമായി ലിസിയോടും സംസാരിച്ചിട്ടുണ്ടാവില്ല- പ്രിയന്‍ പറഞ്ഞു

English summary
Priyadarshan's son asked him: Daddy, what's your real problem?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam