വെള്ളാനകളുടെ നാട് രണ്ടാം ഭാഗം വരുന്നു? ലാലേട്ടന്റെ സിപി നായരുടെ ഈ ചിത്രത്തിന് പിന്നിലെ സത്യം എന്താണ്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു വെള്ളാനകളുടെ നാട്. 1988 ല്‍ റിലീസ് ചെയ്ത സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. കാലങ്ങള്‍ കഴിഞ്ഞെങ്കിലും സിനിമയിലെ ഡയലോഗുകള്‍ ഇന്നും ഓരോ മലയാളിയുടെ നാവിന്‍ തുമ്പിലുമുണ്ടാവും.

സി പവിത്രന്‍ നായര്‍ എന്ന കോണ്‍ട്രാക്ടര്‍ സിപി നായരുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തില്‍ ചില സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പിവിഎന്‍ പിക്‌ചേഴ്‌സാണ് സിപി നായരുടെ ഒരു മാസ് എന്‍ട്രി ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

വെള്ളാനകളുടെ നാട്

വെള്ളാനകളുടെ നാട്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് വെള്ളാനകളുടെ നാട്. ശ്രീനിവാസന്‍ കഥയെഴുതിയ സിനിമ നിര്‍മ്മിച്ചത് നടന്‍ മണിയന്‍പിള്ള രാജുവായിരുന്നു. സിനിമയ്ക്കും ഒരു രണ്ടാം ഭാഗം വരുന്നതായിട്ടാണ് സൂചന.

വൈറലായ ചിത്രം

വൈറലായ ചിത്രം


ഫേസ്ബുക്കിലൂടെ പിവിഎന്‍ പിക്‌ചേഴ്‌സാണ് സിപി നായരുടെ മാസ് എന്‍ട്രി എന്ന തലക്കെട്ടോട് കൂടി മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. റോഡ് റോളറിന്റെ മുകളില്‍ ബാഗും കാലന്‍ കുടയും കൂളിംഗ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വിട്ടത്.

രണ്ടാം ഭാഗം വരുന്നുണ്ടോ

രണ്ടാം ഭാഗം വരുന്നുണ്ടോ

എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം വരുന്നതിന്റെ മുന്നോടിയായിട്ടാണോ ഈ ചിത്രം വീണ്ടും വന്നത് എന്നും സംശയമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് ചിത്രം പുറത്ത് വന്നതെങ്കിലും ഇപ്പോള്‍ വീണ്ടും ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

പ്രധാന കഥാപാത്രങ്ങള്‍


മോഹന്‍ലാല്‍ നായകനായപ്പോള്‍ ശോഭനയായിരുന്നു സിനിമയിലെ നായിക. ഒപ്പം തിക്കുറുശ്ശി, സോമന്‍, മണിയന്‍പിള്ള രാജു, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, ലിസി എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

പ്രിയദര്‍ശന്റെ സിനിമ

പ്രിയദര്‍ശന്റെ സിനിമ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X