ലിസിക്കും സന്തോഷമാവും! മകളുടെ ആദ്യ മലയാള ചിത്രത്തില്‍ സന്തുഷ്ടനായി പ്രിയദര്‍ശന്‍! പോസ്റ്റ് വൈറല്‍!

താരപുത്രന്‍മാരും താരപുത്രികളുമെല്ലാം സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയമാണിത്. ബാലതാരങ്ങളായി വിസ്മയിപ്പിച്ചവര്‍ മാത്രമല്ല അല്ലാത്തവരും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പ്രിയദര്‍ശനും ലിസിക്കും പിന്നാലെയായാണ് മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയിലേക്ക് എത്തിയത്. സിദ്ധാര്‍ത്ഥ് ക്യാമറയുടെ പിന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഭിനയത്തോടായിരുന്നു കല്യാണിയുടെ താല്‍പര്യം. തെലുങ്ക് സിനിമയായ ഹലോയിലൂടെയായിരുന്നു താരപുത്രി എത്തിയത്. പ്രിയദര്‍ശന്‍രെ ഒപ്പം പ്രവര്‍ത്തിച്ച വിക്രം കുമാറായിരുന്നു ഈ ചിത്രം ഒരുക്കിയത്. അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

അച്ഛന്‍ മലയാളത്തിലെ മുന്‍നിര അഭിനേതാവായിരുന്നിട്ടും മകള്‍ മലയാളത്തില്‍ തുടക്കം കുറിക്കാന്‍ വൈകുന്നതില്‍ ആരാധകരും അസ്വസ്ഥരായിരുന്നു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ കല്യാണിയും അഭിനയിക്കുന്നുണ്ട്. അച്ഛന് മുന്നില്‍ അഭിനേത്രിയായി നിന്നപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ കല്യാണി എത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കല്യാണിയും അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപിയും ശോഭനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ഈ ചിത്രത്തിലൂടെ.

പ്രിയദര്‍ശന്റെ ആശംസ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. താരപുത്രിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. മകള്‍ക്കായി പ്രിയദര്‍ശന്റെ വകയും ആശംസയെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മകളെക്കുറിച്ച് വാചാലനായത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിയിരുന്നു.

അമ്മയ്ക്കും തനിക്കും അഭിമാനം

തന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ്. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു. പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം. അനൂപ് സത്യന്റെ ആദ്യ സിനിമയ്ക്ക് എല്ലാവിധ ആശംസകളും, ഇതായിരുന്നു പ്രിയദര്‍ശന്റെ കുറിപ്പ്.

ലിസിയും പ്രിയദര്‍ശനും

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളായ ലിസിയും സംവിധായകരിലൊരാളായ പ്രിയദര്‍ശനും ഒരുമിച്ചെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിയ ചിത്രം സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഇരുവരും ഒരുമിക്കുകയാണെന്ന് കേട്ടപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. വിവാഹത്തിന് ശേഷം നായികമാരുടെ പതിവ് ശൈലി തന്നെയാണ് ലിസിയും പിന്തുടര്‍ന്നത്. സിനിമയില്‍ നിന്നും മാറി നിന്ന താരം ഇടയ്ക്ക് പ്രിയദര്‍ശനുമായി വേര്‍പിരിയുകയാണെന്ന് അറിയിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിരുന്നു.

സിനിമാപ്രവേശം

പ്രിയദര്‍ശന്റെയും ലിസിയുടെയും മക്കളായ കല്യാണിയുടെയും ചന്തുവിന്റെയും പാഷന്‍ സിനിമ തന്നെയായിരുന്നു. എന്നാല്‍ വിദ്യാഭാസത്തിനായിരുന്നു ഇരുവരും മുന്‍തൂക്കം നല്‍കിയത്. അച്ഛന്റെ സിനിമയിലൂടെ അരങ്ങേറാന്‍ അവസരമുണ്ടായിരുന്നിട്ട് കൂടി തെലുങ്കിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. മറ്റ് താരപുത്രികളെയും താരപുത്രന്‍മാരെയും പരിചയപ്പെടുത്തുന്നത് പോലെ സ്വന്തം മക്കളെ പരിചയപ്പെടുത്തുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അച്ഛന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി താരപുത്രി പറഞ്ഞിരുന്നു. ശക്തമായ പിന്തുണ നല്‍കി മാതാപിതാക്കള്‍എല്ലാ കാര്യത്തിലും തങ്ങള്‍ക്കൊപ്പമുണ്ടെന്നും കല്യാണി വ്യക്തമാക്കിയിരുന്നു.

ആകര്‍ഷിച്ച നടന്‍

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. അദ്ദേഹത്തിന്‍രെ അഭിനയം തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നും കല്യാണി വ്യക്തമാക്കിയിരുന്നു. നായകനേക്കാള്‍ കൂടുതല്‍ പ്രാധാന്യം എന്നും സംവിധായകനാണ്. ആവറേജ് ലെവലിലുള്ള താരം പോലും നല്ല സംവിധായകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഫഹദിന്റെ അഭിനയം തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്നും താരപുത്രി പറഞ്ഞിരുന്നു.

ഇഷ്ടപ്പെട്ട സിനിമകള്‍

കാഞ്ചീവരവും കിലുക്കവുമാണ് അച്ഛന്‍ ചെയ്ത സിനിമകളില്‍ വെച്ച് ഏറെ ഇഷ്ടപ്പെട്ടത്. സിനിമ വിജയിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അതാത് താരങ്ങളുമായുള്ള അടുപ്പമാണെന്ന് അച്ഛന്‍ പറയാറുണ്ട്. അത്തരത്തില്‍ അച്ഛനൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്. താരപുത്രിയുടെ അഭിപ്രായത്തെ പ്രേക്ഷകരും ഒന്നടങ്കം ശരിവെക്കും. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X