»   » മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ അത് തീരുമാനമായത് തന്നെ! പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെയാണ്!!

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ അത് തീരുമാനമായത് തന്നെ! പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെയാണ്!!

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ ആകുമോ? പ്രിയദര്‍ശന്‍ മനസ്സ് തുറക്കുന്നു | filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്ന പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമ ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പറഞ്ഞ് പറഞ്ഞ് പറ്റിക്കുന്നതാണോ? ദേവയാനി വീണ്ടും മലയാളത്തിലേക്ക് വരുന്നു, അതും ഇതേ സിനിമയില്‍ തന്നെ!!

കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ കുഞ്ഞാലി മരക്കാരുടെ കഥയായാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രിയദര്‍ശന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ...


മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതകഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതിന് നിറയെ ഗവേഷണം ആവശ്യമാണൈന്നും അത് നടന്ന് കൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.

തിരക്കുകളിലാണ്

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് നിര്‍മ്മിക്കുന്നത് പ്രിയദര്‍ശനാണ്. ഇപ്പോള്‍ താന്‍ സിനിമകളുടെ തിരക്കുകളിലാണെന്നും അത് കഴിഞ്ഞിട്ടെ
മറ്റ് കാര്യങ്ങളിലേക്ക് കടക്കുകയെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നു

കേരളത്തില്‍ വെച്ച് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിനിടെ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരുടെ വേഷം അവതരിപ്പിച്ചിരുന്നു. അന്ന് സ്റ്റേജില്‍ സിനിമയിലെ പോലെ വിഷ്വല്‍ ഇഫക്ട്‌സ് ഒരുക്കിയിരുന്നു.

മമ്മൂട്ടി കുഞ്ഞാലി മരക്കാരവുന്നു


രണ്ട് വര്‍ഷം മുമ്പ് മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാരെ കുറിച്ച് പ്രഖ്യാപനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പിന്നെ അതിനെ കുറിച്ച് വലിയ വാര്‍ത്തകളൊന്നും വന്നിരുന്നില്ല. എന്നാല്‍ കേരളപ്പിറവി ദിനത്തില്‍ സിനിമയിലെ പോസ്റ്റര്‍ പുറത്തിറക്കുകയായിരുന്നു.

ടീസറും


സിനിമയുടെ പോസ്റ്റര്‍ വന്നതിന് പിന്നാലെ തന്നെ ചിത്രത്തിലെ ടീസറും പുറത്തെത്തിയിരുന്നു. മമ്മൂട്ടി ഒറ്റക്കണനായ പടത്തലവന്റെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നും ടീസറില്‍ പറഞ്ഞിരുന്നു.

നാല് കുഞ്ഞാലി മരക്കാര്‍

കുട്ടി അഹമ്മദ് ആലി, കുട്ടി പോക്കര്‍ ആലി, പാത്തു കുഞ്ഞാലി, മുഹമ്മാദ് ആലി എന്നിങ്ങനെ കോഴിക്കോട്ടെ സാമുതിരിമാരുടെ നാല് പടത്തലവന്മാരായ കുഞ്ഞാലി മരക്കാര്‍ ഉണ്ടായിരുന്നു. അതില്‍ നാലാമനായ മുഹമ്മാദ് ആലിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവന്റെ സിനിമ

സന്തോഷ് ശിവനാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോവുന്നത്. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
Priyadarshan saying about Mohanlal's Kunjali Marakkar!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam