കിലുക്കത്തിലെ കോമഡി സീനുകൾ എഴുതി തയ്യാറാക്കിയത്!! ലാലിന്റേയും ജഗതിയുടേയും ടൈമിങ്ങാണ് ഹൈലൈറ്റ്

മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമാനിച്ച സംവിധായകനാണ് പ്രയദർശൻ. മലയാളം, ഹിന്ദി,തമിഴ്, തെലുങ്ക് എന്നീങ്ങനെ ഇന്ത്യൽ സിനിമയിൽ മികച്ച ചിത്രങ്ങളാണ് പ്രിയദർശൻ സംഭവന ചെയ്തത്. ഇന്നും പഴയ പല പ്രയദർശൻ ചിത്രങ്ങളും പേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ട്ക്കെട്ട് മലയാള സിനിമയിലെ ഹിറ്റ് കൂട്ട്ക്കെട്ടാണ്. ഈ കൂട്ട്ക്കെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴും ഈ ചിത്രങ്ങളെ പല സീനുകളും ഡയലോഗുകളും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

സിനിമയിലെ ദ്വായാർഥ പ്രയോഗങ്ങൾ കോമഡിയായി തോന്നിയിട്ടില്ലെന്നും അത്തരത്തിലൊരു തിരക്കഥ തന്നെ കൊണ്ട് എഴുതാൻ ആകില്ലെന്നും സംവിധായകൻ പ്രിയദർശൻ. ഓൺലൈൻ മാധ്യമമായ ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.

  അച്ഛനും അമ്മയും  നാണകെടരുത്

അച്ഛനും അമ്മയും നാണകെടരുത്

ഒരു കുട്ടി അവന്റെ അല്ലെങ്കിൽ അവളുടെ അച്ഛന്റേയും അമ്മയുടേയും ഒപ്പമിരുന്ന് സിനിമ കാണുമ്പോൾ ചിത്രത്തിലെ രംഗങ്ങൾ കണ്ട് അച്ഛനും അമ്മയും ഒരിക്കലും നാണം കെടരുതെന്ന് തോന്നാറുണ്ടെന്നും പ്രിയദർശൻ പറയുന്നുണ്ട്. എല്ലാവരുടേയും മനസ്സിൽ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്ക് വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്.

 സിനിമ ചെയ്യുമ്പോൾ രസിച്ചു ചെയ്യണം

സിനിമ ചെയ്യുമ്പോൾ രസിച്ചു ചെയ്യണം

എന്റെ സിനിമകൾ എല്ലാം ഉദാത്തമായവയാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാൻ ചിലത് രസമായിരിക്കും, ചിലത് മോശമായിരിക്കും. ചെയ്ത എല്ലാ സിനിമകളും വിജയകരമാക്കിയ ആരും തന്നെ ഈ ലോകത്തില്ല. ചില സിനിമകൾ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകൾ അങ്ങനെ പല കാരണങ്ങൾ കൊണ്ടും ചിലത് മോശമായി പോകും. എങ്കിലും സിനിമ ചെയ്യുമ്പോൾ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.

 കോമഡി രംഗങ്ങളുടെ ഒഴുക്ക്

കോമഡി രംഗങ്ങളുടെ ഒഴുക്ക്

തന്റെ സിനിമയിലെ കോമഡി രംഗങ്ങളെ കുറിച്ചും പ്രിയദർശൻ പറഞ്ഞു. സിനിമയിൽ ഹാസ്യതാരങ്ങളുടെ ഇഷ്ടം അനുസരിച്ച് കോമഡി രംഗങ്ങൾ കൊണ്ട് പോകാൻ അനുവദിക്കണം എന്നൊക്കെ. എന്നാൽ അതിൽ തനിയ്ക്ക് അത്ര യോജിപ്പില്ലെന്നും സംവിധായകൻ പറഞ്ഞു. അത് കുഴപ്പമാണ്. കിലുക്കം പോലുള്ള സിനിമകൾ കണ്ടാൽ കൃത്യമായ തിരക്കഥയില്ലാതെ മുന്നോട്ട് പോകുന്നതാണെന്ന് തോന്നും. എന്നൽ അതൊക്കെ ഞാൻ എഴുതിയുണ്ടാക്കിയതാണ്. ഇതാണ് അതിരെന്ന് അവർക്ക് കൃത്യമായി കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി രംഗങ്ങൾ എല്ലാം തന്നെ കൃത്യമായി എഴുതി തയ്യാറാക്കിയതാണ്.

സീനുകൾ മാറ്റിയിട്ടില്ല

സീനുകൾ മാറ്റിയിട്ടില്ല

കിലുക്കത്തിലെ കോമഡി സിനുകൾ ഒന്നു പോലും മാറ്റിയിട്ടില്ല. എഴുതി കൊടുത്ത സീനുകൾ തന്നെ പറയണമെന്ന് അഭിനേതാക്കളോട് പറയും. പിന്നെയെല്ലാം അവരുടെ പ്രകടനമാണ്. കിലുക്കത്തിലെ തമാശ രംഗങ്ങളിൽ മോഹൻലാലിന്റേയും ജഗതിയുടേയും ടൈമിങ്ങാണ് ഹൈലൈറ്റ്. എഴുതി നൽകിയ സീനുകളാണെങ്കിലും അവരുടെ പ്രകടനം കണ്ട് കട്ട് പറയാൻ മറന്നു പോയിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X