»   » കരീന, സൂര്യ, എല്ലാം കെട്ടുകഥകള്‍: പ്രിയദര്‍ശന്‍

കരീന, സൂര്യ, എല്ലാം കെട്ടുകഥകള്‍: പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു സിനിമയെടുക്കാന്‍ പോകുന്നുവെന്നവാര്‍ത്ത നേരത്തേ തന്നെ വന്നതാണ്. ഇതിന് പിന്നെയാണ് സംവിധായകന്‍ അമല്‍ നീരദ് കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്രസിനിമ എടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നത്, ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് കുഞ്ഞാലിമരയ്ക്കാര്‍ ആകുന്നത്. തന്റെ ചിത്രത്തിലും കുഞ്ഞാലിമരയ്ക്കാര്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ടെന്നും പക്ഷേ അമല്‍ ഒരുക്കുന്നപോലെ ഒരു സിനിമയല്ല താന്‍ എടുക്കുന്നതെന്നും പിന്നീട് പ്രിയന്‍ വ്യക്തമാക്കി.

ഇപ്പോഴിതാ പ്രിയന്റെ ചിത്രത്തെക്കുറിച്ച് അനുദിനമെന്നോണം പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ലാലിനൊപ്പം മമ്മൂട്ടിയുമെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ നായികയാകുമെന്നും തമിഴ് താരം സൂര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് വീണ്ടും ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Priyadarshan

ഇപ്പോള്‍ കേള്‍ക്കുന്ന തരത്തില്‍ കരീനയും സൂര്യയുമൊന്നും ചിത്രത്തിലില്ലെന്നാണ് പ്രിയന്‍ പറയുന്നത്. ചിത്രത്തിന്റെ രചന നടന്നുകൊണ്ടിരിക്കുകയാണെന്നും ലാലല്ലാതെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും പ്രിയന്‍ വ്യക്തമാക്കി. ചരിത്രകഥയായതിനാല്‍ത്തന്നെ തിരക്കഥയെഴുതുമ്പോള്‍ ഒരുപാട് ഗവേഷണങ്ങള്‍ വേണ്ടിവരുമെന്നുംഅതുകൊണ്ടുതന്നെ ചിത്രം യഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കുമെന്നും സംവിധായകന്‍ പറയുന്നു.

2014 ഓഗസ്‌റ്റോടുകൂടി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതിനിടയില്‍ താന്‍ മറ്റൊരു ചിത്രം പൂര്‍ത്തിയാക്കുമെന്നും പ്രിയന്‍ പറഞ്ഞു. തന്റെ ചിത്രത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആരാണെന്നകാര്യമറിയില്ലെന്നും പ്രിയന്‍ വ്യക്തമാക്കി.

English summary
Finally, Priyadarshan has decided to put an end to all the hooked up stories about his upcoming movie Kunjali Marakkar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam