»   » പ്രിയദര്‍ശന്‍ മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡോ?? പ്രിയദര്‍ശന് ചിലത് പറയാനുണ്ട്!!

പ്രിയദര്‍ശന്‍ മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡോ?? പ്രിയദര്‍ശന് ചിലത് പറയാനുണ്ട്!!

By: Nihara
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദം ഇതുവരെയും അവസാനിച്ചിട്ടില്ല. അവാര്‍ഡ് സമിതിയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ടതും മോഹന്‍ലാലിനും അക്ഷയ് കുമാറിനും അവാര്‍ഡ് നല്‍കിയതുമാണ് വിമര്‍ശകരെ ഇപ്പോഴും പ്രകോപിതരാക്കുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കാണ് അവാര്‍ഡ് നല്‍കിയതെന്നാണ് വിമര്‍ശകര്‍ വാദിച്ചിരുന്നത്. ഇക്കാര്യത്തിന് പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

കൊടുത്തത് സൗഹൃദ അവാര്‍ഡല്ല

മോഹന്‍ലാലിന് നല്‍കിയത് സൗഹൃദ അവാര്‍ഡല്ലെന്ന് പ്രിയദര്‍ശന്‍. അദ്ദേഹത്തിന് സൗഹൃദ അവാര്‍ഡാണ് നല്‍കിയതെന്ന് പറയുന്നവര്‍ ആദ്യം അവാര്‍ഡിന്‍റെ ഘടനയെക്കുറിച്ച് പഠിക്കണമെന്നും സംവിധായകന്‍.

സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ വിളിച്ചു പറയുന്നത്

റീജനല്‍ ജൂറിയിലുള്ള പത്തുപേര്‍ക്ക് പുറമേ ചെയര്‍മാനായ താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങി യ രംഗങ്ങളിലെ പ്രമുഖരാണ് ജൂറിയിലുള്ളത്. വോട്ടിങ് വേണ്ടി വന്നാല്‍ പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് തുല്യമായാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യൂ. വോട്ടിങ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ആദ്യമെ ഞാന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല, ജൂറിയിലുളളവര്‍.

വോട്ടിങ്ങില്‍ പങ്കെടുത്തിട്ടില്ല

ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും താന്‍ വോട്ടു ചെയ്തിട്ടില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവസാന റൗണ്ടില്‍ കിട്ടിയത് തുല്യവോട്ടുകളാണ്. താന്‍ കയറി വോട്ടുചെയ്ത് പ്രശ്‌നമുണ്ടാക്കേണ്ട എന്നുകരുതി വീണ്ടും ചര്‍ച്ച ചെയ്തു.

അക്ഷയ് കുമാറിന് മുന്‍തൂക്കം കിട്ടാന്‍ കാരണം

മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടി. ജൂറിയിലുളളവര്‍ ഭൂരിഭാഗവും നമ്മളെപ്പോലെ മോഹന്‍ലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. പലരും ആദ്യമായാണ് അത് കാണുന്നത്. സ്വാഭാവികമായും അവര്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തെന്ന് വരുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Priyadarshan is talking about National award controversy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam