മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മികച്ച നടന്മാരാക്കിയത്; പ്രിയദര്‍ശന്‍ പറയുന്നു
ഇപ്പോള്‍ മലയാള സിനിമയില്‍ ഒത്തിരി പുതുമുഖ താരങ്ങള്‍ ഉദിച്ചു കഴിഞ്ഞു. ചിലര്‍ ഒന്നു രണ്ട് ചിത്രങ്ങളിലൂടെ മികച്ചവര്‍ എന്ന പേരെടുത്തു. അങ്ങനെ പേരെടുത്തവരില്‍ ചിലരിപ്പോള്‍ എത്രയോ പിന്നിലാണ്. തുടരാന്‍ കഴിയുന്നത് വിരലിലെണ്ണാവുന്ന ചിലര്‍ക്കുമാത്രം. പക്ഷെ അപ്പോഴും ഇപ്പോഴും മോഹന്‍ലാലും മമ്മൂട്ടിയുണ്ട്.
കഴിഞ്ഞ് മുപ്പത് - മുപ്പത്തിയഞ്ച് വര്‍ഷമായി മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ നെടും തൂണുകളായി തന്നെ നില്‍ക്കുന്നു. അതിനുള്ള കാരണമെന്താവും? നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ സംസാരിക്കുന്നു.

ഒരുപാട് പ്രകത്ഭരായ നടന്മാര്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. തിലകന്‍ ചേട്ടന്‍, പപ്പു ചേട്ടന്‍, ജഗതി ശ്രീകുമാര്‍... സത്യത്തില്‍ അവരുടെയൊക്കെ പ്രകടനമാണ് ലാലിനെയും മമ്മൂട്ടിയെയും മികച്ച നടനാക്കിയത്- പ്രിയദര്‍ശന്‍ പറയുന്നു
ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളില്‍ ഞാന്‍ കാണാതെ പോകുന്നതും അത്തരം മികവുറ്റ താരങ്ങളെയാണ്. ഒരാളുടെ പത്തോ പന്ത്രണ്ടോ പടങ്ങള്‍ കണ്ടു കഴിയുമ്പോള്‍ തന്നെ അയാളെ ജനങ്ങള്‍ മടുക്കുകയാണ്.
ഇവിടെ എന്നല്ല ലോകത്ത് എല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. ആറു വര്‍ഷത്തിലേറെ ഒരു നടനും നിലനില്‍പില്ല. അവരുടെ ഇടയിലാണ് കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ലാലും മമ്മൂട്ടിയും തുടരുന്നതെന്ന് ഓര്‍ക്കണം. അത് അവരുടെ അഭിനയ മികവുകൊണ്ട് ഒന്നുമാത്രമാണ്- പ്രിയദര്‍ശന്‍


Click it and Unblock the Notifications