പ്രിയന്‍ ചിത്രത്തില്‍ ഫഹദും കീര്‍ത്തിയും
മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രത്തിന് പദ്ധതിയിടുന്നുണ്ടെന്നുള്ള കാര്യം സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പതിവ് സ്റ്റൈല്‍ പ്രിയദര്‍ശന്‍ ചിത്രം തന്നെയായിരിക്കുമത്രേ ഇത്. അതായത് കോമഡി, പ്രണയം എന്നിങ്ങനെയുള്ള പ്രേക്ഷകപ്രിയ ചേരുവകള്‍ ഉള്‍പ്പെടുത്തിയുള്ള ചിത്രം.
പ്രിയദര്‍ശന്‍ തന്നെയാണ് പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം കീര്‍ത്തി മേനകയാണ് നായികയായി എത്തുന്നത്. പതിവ് താരനിരയില്‍ നിന്നും മാറിയുള്ളൊരു പരീക്ഷണമാണ് ്പ്രിയന്റെ ഫഹദ് ചിത്രമെന്നാണ് സൂചന.

പ്രിയദര്‍ശന്‍ മലയാളത്തില്‍ അവസാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലി പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. ഫാസിലിന്റെ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ അടര്‍ത്തിയെടുത്തായിരുന്നു പ്രിയന്‍ ഗീതാഞ്ജലി ഒരുക്കിയത്. കീര്‍ത്തി മേനകയുടെ അരങ്ങേറ്റ ചിത്രമായ ഗീതാഞ്ജലി പക്ഷേ കീര്‍ത്തിയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കീര്‍ത്തി വീണ്ടുമൊരു പ്രിയന്‍ ചിത്രത്തിന്റെ ഭാഗമാവുകയാണ്. അതും സ്വന്തം കുടുംബത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രം.
ഫഹദ് ചിത്രത്തിന് ശേഷം പ്രിയന്‍ മോഹന്‍ലാല്‍ നായകനായൊരു ചിത്രംകൂടി സംവിധാനം ചെയ്യുമെന്നാണ് സൂചന. ഇത് ചരിത്രത്തിന് പ്രാധാന്യം നല്‍കുന്നൊരു ചിത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications