പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ സൂര്യയും ഫഹദും

By Lakshmi

ഇടവേളയ്ക്കുശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഗീതാഞ്ജലി. പഴയകാല ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി ജോസഫ് എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പുതിയ കഥയുമായിട്ടാണ് ഗീതാഞ്ജലി ഒരുക്കിയിരുന്നത്. വലിയ പ്രതീക്ഷകളുമായി എത്തിയ ഈ ചിത്രം പക്ഷേ തിയേറ്ററുകളില്‍ അത്രമികച്ച പ്രകടനമായിരുന്നില്ല കാഴ്ചവച്ചത്.

ഇപ്പോള്‍ പ്രിയദര്‍ശന്‍ പുതിയ ചിത്രമൊരുക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. തമിഴ് നടനായ സൂര്യയെയും മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയന്‍ ചിത്രമെടുക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Priyadarshan

സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം വമ്പന്‍ ബഡ്ജറ്റിലുള്ളതായിരിക്കുമെന്നും തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും ഇതൊരുക്കുകയെന്നുമാണ് അറിയുന്നത്. സൂര്യയുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടും മട്ടില്‍ എല്ലാ ചേരുവകളുമുള്ളൊരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. സൂര്യ ചിത്രത്തിന് ശേഷമായിരിക്കും ഫഹദ് നായകനാകുന്ന ചിത്രമൊരുക്കുകയെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X