»   » മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ കൂട്ടിയാല്‍ കൂടുമോ? പ്രിയന്റെ ശൈലി മഹേഷിന്റെ ദുരന്തമാവും!!!

മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ കൂട്ടിയാല്‍ കൂടുമോ? പ്രിയന്റെ ശൈലി മഹേഷിന്റെ ദുരന്തമാവും!!!

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തതയാണ് സിനിമകളുടെ വിജയം. അത് തന്നെയാണ് ദിലീഷ് പോത്തനെന്ന സംവിധായകന്‍ മഹേഷിന്റെ പ്രതികാരത്തിലുടെ തുറന്ന് കാണിച്ചത്. സംവിധാകന്മാരെല്ലാം അവരവരുടെ പ്രത്യേക ശൈലിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ സ്‌റ്റൈയില്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടു കിടക്കുന്നതാണ്.

നിര്‍മാതാവിന് അഭിനയം വേണ്ട!ആവശ്യം മറ്റ് പലതിലും,സിനിമയില്‍ നിന്നും പുറത്താക്കിയ നടി പറയുന്നത് ഇങ്ങനെ

അദ്ദേഹം പുറത്തിറക്കിയ സിനിമകളെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയില്‍ പതിവ് ശൈലിയില്‍ നിന്ന് മാറ്റം വരുത്തിയ പ്രിയദര്‍ശന്‍ തമിഴില്‍ പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. അതാണെങ്കില്‍ പ്രിയദര്‍ശന്‍ ചെയ്താല്‍ ശരിയാവാന്‍ പോവില്ലാത്ത സിനിമയും.

തമിഴില്‍ പുതിയ സിനിമ

പ്രിയദര്‍ശന്‍ പുതിയ സിനിമ ചെയ്യാനൊരുങ്ങുന്നത് തമിഴിലാണ്. ഉദയനിധി സ്റ്റാലിനും പ്രിയനും ഒന്നിക്കാന്‍ പോവുന്ന ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോള്‍

2016 ഫെബ്രുവരിയിലാണ് മഹേഷിന്റെ പ്രതികാരം കേരളത്തില്‍ തരംഗമായത്. റിലീസിങ്ങ് മുതല്‍ സിനിമ മികച്ച ചിത്രമായി വിലയിരുത്തപ്പെട്ടതോടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇടുക്കിയിലെ കഥയുമായെത്തിയ സിനിമയുടെ ചിത്രീകരണം യഥാര്‍ത്ഥ ജീവിതവുമായി തൊട്ടുകിടക്കുന്ന അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. അതിനാല്‍ തന്നെ സിനിമ ഇരുകൈയും നീട്ടിയാണ് മലയാളക്കര ഏറ്റു വാങ്ങിയത്.

മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോള്‍

കേരളത്തില്‍ അരങ്ങു തകര്‍ത്ത സിനിമ തമിഴിലേക്കും പോവുകയാണ. തമിഴില്‍ പ്രിയദര്‍ശനായിരിക്കും മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്യുകയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ഉദയനിധി സ്റ്റാലിന്‍ നായകനാവുന്നു

തമിഴിലെ മഹേഷായി അഭിനയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. പുതിയ സിനിമ പ്രിയദര്‍ശനൊപ്പം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള കാര്യം ഉദയനിധി തന്നെയാണ് ഫേസ്ബുക്കിലുടെ പറഞ്ഞത്.

പ്രിയദര്‍ശന് ചെയ്യാന്‍ പറ്റിയ സിനിമയല്ല

പ്രിയദര്‍ശന്റെ സിനിമകള്‍ മറ്റുള്ള സിനിമയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. അദ്ദേഹം തന്റെ സിനിമകളില്‍ പാട്ടുകളും കോമഡികളും ബഹളങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നത് പതിവാണ്. അത്തരം കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നതിനാല്‍ മഹേഷിന്റെ പ്രതികാരം പ്രിയന് പറ്റിയതല്ല.

ദിലീഷ് പോത്തന്റെ സൃഷ്ടി

മഹേഷിന്റെ പ്രതികാരം ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കരിയറിലെ വിജയമായിരുന്നു. ഇടുക്കിയുടെ ഭംഗി മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് സിനിമയെ ഇടുക്കിയുടെ മണ്ണില്‍ പറിച്ചു നട്ടത് പോലെയാണ് ദിലീഷ് സിനിമ തയ്യാറാക്കിയത്. ചിത്രത്തിലെ സംഭാഷണങ്ങള്‍, കോമഡി, ആക്ഷന്‍, പ്രണയം എല്ലാം റിയലായി ചെയ്താണ് സിനിമയെ മികച്ചതാക്കിയിരുന്നത്.

English summary
Priyadarshan-Udhay film is a remake of 'Mahishinte Prathikaram'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam